ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍ വിജയം നേടും; മന്ത്രി എന്‍ വാസവന്‍ - പാർലമെൻ്റ് തെരഞ്ഞെടുപ്പ്
🎬 Watch Now: Feature Video
Published : Feb 25, 2024, 10:42 PM IST
കോട്ടയം: പാർലമെൻ്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വൻ വിജയം നേടുമെന്നതിൻ്റെ സൂചനയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മന്ത്രി വി.എൻ വാസവൻ(Election 2024). യുഡിഎഫിനും ബിജെപിക്കും തിരിച്ചടി കിട്ടി(V N Vasavan). എല്‍ഡിഎഫിനൊപ്പമാണ് ജനമനസ് എന്ന് വ്യക്തമാക്കുന്നതാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം. തീർച്ചയായും കേരളത്തിൽ ഇടതുമുന്നണിക്ക് വൻ വിജയമുണ്ടാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. യുഡിഎഫിനെ വട്ടപ്പൂജ്യമാകാതെ കാത്തത് മുസ്ലീം ലീഗാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി(LDF). എന്തെല്ലാം വാര്‍ത്തകളും ആക്രമണങ്ങളും മന്ത്രിമാര്‍ക്കും സര്‍ക്കാരിനും എതിരെ ഉണ്ടായി. അതിനെയെല്ലാം അതിജീവിച്ചാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍ വിജയം കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോയവര്‍ അവരുടെ അനുഭവത്തില്‍ നിന്ന് കൊണ്ടാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫിന് എത്ര വലിയ നഷ്‌ടമാണ് സംഭവിച്ചിരിക്കുന്നത്. കേരളത്തിലെ ജനമനസ് മനസിലാക്കാന്‍ കഴിഞ്ഞ ദിവസം വന്ന തെരഞ്ഞെടുപ്പ് ഫലം ധാരാളം മതിയാകും. അത് അഭിമാനകരമാണ്. ആ ഒരു ട്രെന്‍റ് നിലനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ ഇടത് പക്ഷ മുന്നണി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.