നിയമസഭയില്‍ അടിയന്തര പ്രമേയത്തിന്‍മേല്‍ ചര്‍ച്ച - തത്സമയം - നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച
🎬 Watch Now: Feature Video
Published : Jan 30, 2024, 1:04 PM IST
|Updated : Jan 30, 2024, 3:37 PM IST
തിരുവനന്തപുരം : സംസ്ഥാനം അഭിമുഖീകരിക്കുന്ന രൂക്ഷമായ ധനപ്രതിസന്ധിയില്‍ നടപടികൾ നിർത്തിവച്ച് നിയമസഭയില്‍ ചര്‍ച്ച. ഉച്ചയ്‌ക്ക് ഒരു മണി മുതല്‍ രണ്ട് മണിക്കൂറാണ് ചര്‍ച്ച. ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുകയായിരുന്നു. സർക്കാരിന്‍റെ ധൂർത്തും കെടുകാര്യസ്ഥതയും മൂലം സംസ്ഥാനം അഭിമുഖീകരിക്കുന്ന രൂക്ഷമായ ധന പ്രതിസന്ധി സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് റോജി എം ജോൺ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് വിഷയം സംബന്ധിച്ച വിശദമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്.സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിന് ധനമന്ത്രി മറുപടി പറയുക എന്ന പതിവുതെറ്റിച്ചാണ് മുഖ്യമന്ത്രി എഴുന്നേറ്റത്. ഇത്തരം ഒരു വിഷയം തെരഞ്ഞെടുത്ത പ്രതിപക്ഷത്തിന് നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി, പതിനഞ്ചാം ധനകാര്യ കമ്മിഷൻ സംസ്ഥാനത്തെ അവഗണിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കുറ്റപ്പെടുത്തി. ധന പ്രതിസന്ധിയുടെ പേരിൽ തുടർച്ചയായി സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേരളത്തിൽ നിന്നുള്ള 18 യുഡിഎഫ് ലോക്‌സഭാംഗങ്ങൾ ഇത്തരത്തിൽ ഒരു പ്രമേയം പാർലമെന്‍റിൽ കൊണ്ടുവരികയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.