കാട്ടാന ആക്രമണം:'നഷ്‌ട പരിഹാരം നൽകുന്നതിൽ സര്‍ക്കാര്‍ പക്ഷപാതം കാണിക്കുന്നു'; എംപി ഡീൻ കുര്യാക്കോസ്

By ETV Bharat Kerala Team

Published : Mar 10, 2024, 4:10 PM IST

thumbnail

ഇടുക്കി: കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്കുളള നഷ്‌ട പരിഹാരം നൽകുന്നതിൽ സംസ്ഥാന സര്‍ക്കാര്‍ വേര്‍തിരിവ്    കാണിക്കുന്നതായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ( Kerala Government Does Not Provide Compensation To Families Of Wild Elephant Attack Victims Says MP Dean Kuriakose). കാട്ടാന ആക്രമണത്തിൽ പന്നിയാറിലെ പരിമളം മരിച്ചിട്ട് രണ്ട് മാസമായിട്ടും നഷ്‌ട പരിഹാരം നൽകാത്ത ഗവൺമെൻ്റ് നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്ത് മരണപ്പെട്ടവർക്ക് നഷ്‌ടപരിഹാരമായി 10 ലക്ഷം രൂപ നൽകിയത് ഇലക്ഷൻ മുൻനിർത്തിയാണ്. കാട്ടാന ആക്രമണങ്ങളിൽ ജീവൻ വെടിഞ്ഞ വനം വകുപ്പ് വാച്ചർ ശക്തിവേൽ മുതൽ പരിമളം വരെയുള്ളവർക്ക് നഷ്‌ട പരിഹാരം അടിയന്തരമായി നൽകണമെന്നും എംപി ആവശ്യപ്പെട്ടു. അതേസമയം പടയപ്പ ഉൾപ്പെടെയുള്ള അക്രമകാരികളായ കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് മൂന്നാറിൽ അദ്ദേഹം നിരാഹാര സമരം അനുഷ്‌ഠിച്ചിരുന്നു. എന്നാൽ സമരത്തിനിടെ അദ്ദേഹത്തിന്‍റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഷുഗർ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്‌തതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. നിരാഹാര സമരം മൂന്നു ദിവസം പിന്നിട്ടപ്പോഴാണ് ആരോഗ്യനില മോശമായത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.