LIVE കേരള ബജറ്റ് 2024 തത്സമയം - കേരള ബജറ്റ് 2024 തത്സമയം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Feb 5, 2024, 8:57 AM IST

Updated : Feb 5, 2024, 11:38 AM IST

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ 2024-25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് (Kerala Budget 2024) ധനമന്ത്രി കെഎൻ ബാലഗോപാൽ (Finance Minister KN Balagopal) അവതരിപ്പിക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങൾക്കും സാധ്യത. ക്ഷേമ പെൻഷൻ കുടിശ്ശിക, വിലക്കയറ്റം, നികുതി വരുമാനത്തിലെ ഇടിവ്, കാർഷിക മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ കുടിശ്ശിക അടക്കമുള്ള കാര്യങ്ങളിൽ പരിഹാരം കാണുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. മാത്രമല്ല സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ രക്ഷപ്പെടുത്താനുള്ള പ്രഖ്യാപനങ്ങൾക്കും സാധ്യത.  എല്ലാവരെയും സന്തോഷിപ്പിക്കുന്ന ബജറ്റ് അവതരിപ്പിക്കാനാണ് ശ്രമമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞുകഴിഞ്ഞു. ബാലഗോപാലിന്‍റെ നാലാമത്തെ ബജറ്റാണിത്. 2022-23ൽ സംസ്ഥാനത്തിന്‍റെ റവന്യുചെലവും കടബാധ്യതകളുടെ അനുപാതവും കുറഞ്ഞതായി സാമ്പത്തിക അവലോകന റിപ്പോർട്ടില്‍ പറയുന്നുണ്ട്. കേന്ദ്രത്തിൽ നിന്നുള്ള നികുതികളുടെയും സഹായധനത്തിന്റെയും വിഹിതവും കുറഞ്ഞു. അതേസമയം തനത് നികുതിവരുമാനത്തിൽ കാര്യമായ വർധനയും ഉണ്ടായതായി അവലോകനത്തിൽ പറയുന്നു. അതിനാല്‍ വരുമാനം കണ്ടെത്താൻ പുതിയ മാർഗങ്ങൾ സ്വീകരിക്കാൻ ബജറ്റില്‍ നിർദ്ദേശമുണ്ടാകും. 

Last Updated : Feb 5, 2024, 11:38 AM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.