നിയമസഭ സമ്മേളനം തത്സമയം - നിയമസഭ സമ്മേളനം
🎬 Watch Now: Feature Video
Published : Feb 12, 2024, 9:37 AM IST
|Updated : Feb 12, 2024, 10:47 AM IST
തിരുവനന്തപുരം : ബജറ്റ് അവതരണം കഴിഞ്ഞ് ഒരിടവേളയെടുത്ത് നിയമസഭ സമ്മേളനം ആരംഭിച്ചു. ബജറ്റിലെ പ്രഖ്യാപനങ്ങളെ കുറിച്ചുള്ള ചര്‍ച്ച ഉണ്ടാകും. മൂന്ന് ദിവസമാണ് ബജറ്റിനെ കുറിച്ചുള്ള പൊതു ചര്‍ച്ച നടക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ കേരളത്തില്‍ ആരംഭിക്കുമെന്നതടക്കം ഉള്ള വിവാദ പ്രഖ്യാപനങ്ങളെ കുറിച്ചാകും പ്രധാനമായും ചര്‍ച്ച ഉണ്ടാകുക. സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ ബജറ്റില്‍ തഴഞ്ഞതില്‍ സിപിഐയുടെ ഭാഗത്ത് നിന്ന് പ്രതിഷേധം സഭയില്‍ ഉയരാന്‍ സാധ്യതയുണ്ട്. ബജറ്റ് ചര്‍ച്ചയ്‌ക്കുള്ള മറുപടിയില്‍ സിപിഐ മന്ത്രിമാരെ അനുനയിപ്പിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തുമെന്നും സൂചനയുണ്ട്. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയേക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ അവഗണനയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹി ജന്തര്‍ മന്ദറില്‍ നടത്തിയ പ്രക്ഷോഭത്തില്‍ നിന്ന് വിട്ടുനിന്ന പ്രതിപക്ഷത്തിന്‍റെ നടപടിയും സഭയില്‍ വിമര്‍ശിക്കപ്പെടുമെന്നാണ് സൂചന. ഇന്ന് ആരംഭിച്ച സമ്മേളനം 15നാണ് അവസാനിക്കുക. നാലുമാസത്തെ ചെലവുകള്‍ക്ക് വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കിയാകും സഭ പിരിയുക.