സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 19 വിദ്യാർഥികളും അധ്യാപികയും ആശുപത്രിയിൽ - ഭക്ഷ്യവിഷബാധ
🎬 Watch Now: Feature Video
Published : Feb 28, 2024, 10:00 PM IST
|Updated : Feb 28, 2024, 10:32 PM IST
മലപ്പുറം: മലപ്പുറത്ത് സ്‌കൂളിൽ ഭക്ഷ്യവിഷബാധ. എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷ എഴുതാനെത്തിയ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മലപ്പുറം വേങ്ങര കണ്ണമംഗലം ഇ എം യു പി സ്‌കൂളിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. സംഭവത്തിൽ ഒരു അദ്ധ്യാപിക ഉൾപ്പെടെ 19 വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ തിരൂരങ്ങാടി ഗവ ( 19 Students And Teacher Hospitalised Due To Food Poisoning). താലൂക്കാശുപത്രി, കുന്നുംപുറം സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ഉച്ച ഭക്ഷണത്തിന് ശേഷം വിദ്യാർത്ഥികൾക്ക് അസ്വസ്ഥതയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഉച്ചഭക്ഷണത്തിലെ ചിക്കൻ കറിയിൽ നിന്നോ തൈരിൽ നിന്നോ ആകാം വിഷബാധ ഉണ്ടായതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം ഭക്ഷ്യവിഷബാധയെ തുടർന്ന് ഉച്ചകഴിഞ്ഞുള്ള പരീക്ഷയിൽ എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ സാധിച്ചില്ലെന്നും പരാതിയുണ്ട്. മൊത്തം 195 കുട്ടികളാണ് പരീക്ഷ എഴുതാനായി കണ്ണമംഗലം പഞ്ചായത്തിലെ പരീക്ഷാ കേന്ദ്രമായ വേങ്ങര കണ്ണമംഗലം ഇ എം യു പി സ്‌കൂളില്‍ എത്തിയത്. ഭക്ഷ്യ വിഷബാധയേറ്റവരിൽ ഭൂരിഭാഗവും എടക്കാപറമ്പ് എല്‍.പി. സ്‌കൂളിലേയും തോട്ടശ്ശേരിയറ എല്‍.പി. സ്‌കൂളിലേയും വിദ്യാർത്ഥികളാണെന്നാണ് വിവരം