കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തൊഴിലാളി തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു; വീഡിയോ വൈറൽ - കാട്ടാന ആക്രമണം
🎬 Watch Now: Feature Video
Published : Mar 4, 2024, 7:51 PM IST
ഹസൻ (കർണാടക): കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തൊഴിലാളി തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. കർണാടകയിലെ ഹാസൻ ജില്ലയിലെ സകലേഷ്‌പൂർ താലൂക്കിൽ കെസഗുളി ഗ്രാമത്തിലെ പിന്‍റു എസ്‌റ്റേറ്റിൽ അർക്ക തോട്ടത്തിൽ തൊഴിലാളികളെ കാട്ടാന ആക്രമിക്കാൻ ശ്രമിച്ചു. ആനയുടെ ആക്രമണത്തിൽ നിന്ന് ഒരു തൊഴിലാളി കഷ്‌ടിച്ചാണ് രക്ഷപ്പെട്ടത്. സംഭവം ഇന്നലെ വൈകുന്നേരമാണ്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.(Laborer Narrowly Escapes From Wild Elephant Attack in Karnataka ) തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന രണ്ട് തൊഴിലാളികളുടെ അടുത്തേക്ക് കാട്ടാന ഓടി വരുകയും പെട്ടെന്ന് അവരെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഉടൻ തന്നെ തൊഴിലാളികൾ അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരിൽ ഒരാൾ ആനയുടെ തൊട്ടുമുന്നിൽ അകപ്പെട്ടെങ്കിലും ആക്രമണത്തിൽ നിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ടു. തുടർന്ന് മറ്റൊരു തൊഴിലാളിയെ ആന ഓടിച്ചിട്ട് ആക്രമിക്കാൻ ശ്രമിച്ചു അയാൾ വീടിനുള്ളിലേക്ക് ഓടിക്കയറി രക്ഷപ്പെടാൻ നേക്കിയെങ്കിലും വീട് പൂട്ടിക്കിടന്നതിനാൽ ജീവൻ രക്ഷിക്കാൻ വീടിനു മുന്നിൽ പാർക്ക് ചെയ്‌തിട്ടിരുന്ന കാറിനടിയിലേക്ക് കയറി കിടന്നു. ജനുവരി നാലിന് ഹസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ മട്ടാവറിൽ ഒരാളെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. 15 ദിവസം മുമ്പ് ഹെബ്ബനഹള്ളിയിലും മൂന്ന് പേർക്ക് ആനയുടെ ആക്രമണത്തിൽ പരിക്കോറ്റു.