'കുഴൽനാടന്‍റേത് കുഞ്ഞുകുട്ടിയുടെ ഭാവം', ഒന്നുമറിയാതെ എങ്ങനെ മതിൽകെട്ടിയെന്ന് സിപിഎം ജില്ല സെക്രട്ടറി - മാത്യു കുഴൽനാടൻ ഭൂമി കയ്യേറ്റം
🎬 Watch Now: Feature Video
Published : Jan 30, 2024, 11:53 AM IST
ഇടുക്കി : മാത്യു കുഴൽനാടനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. ധാർമ്മികതയുണ്ടെങ്കിൽ ചിന്നക്കനാലിൽ അധികമുള്ള ഭൂമി വിട്ടു കൊടുക്കാൻ തയ്യാറാകണമെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സിവി വർഗീസ് ആവശ്യപ്പെട്ടു. (CPM Against Mathew kuzhalnadan) കുഴൽ നാടൻ അനധികൃതമായ് ഭൂമി കയ്യേറിയതാണ്. കുഴൽനാടന് ധാർമ്മികതയില്ല, വെറും വാചകം മാത്രമാണുള്ളത്, അറിയാതെ ഞാൻ മതിൽ കെട്ടി എന്നു കുഴൽ നാടൻ പറയുന്നത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും സിപിഎം ജില്ല സെക്രട്ടറി പറഞ്ഞു.
എങ്ങനെയാണ് ഒരാൾ, അറിയാതെ മതിൽ കെട്ടുന്നത്. മാത്യു കുഴൽനാടനേക്കാൾ മൂന്നിരട്ടി പൊക്കത്തിലാണ് മതിൽ കെട്ടിയത്. അറിയാതെ ഇത്ര വലിയ മതിൽ ആരെങ്കിലും കെട്ടുമോ. ഒന്നുമറിയാത്ത കുഞ്ഞിനെ പോലെയാണോ ഒരു നിയമജ്ഞനായ മാത്യു കുഴൽനാടൻ. ഒരു കുഞ്ഞുകുട്ടിയുടെ ഭാവമാണ് കുഴൽനാടന്‍റേത് എന്ന് സിവി വർഗീസ് പരിഹസിച്ചു.
അധികഭൂമി കൈവശം വച്ച കേസിൽ അറസ്റ്റ് ചെയ്യാൻ വകുപ്പില്ലെന്ന് അറിയാവുന്ന പ്രമുഖനായ അഡ്വക്കേറ്റ് ആയത് കൊണ്ടാണ് അറസ്റ്റു ചെയ്തോളാൻ കുഴൽനാടൻ പറയുന്നത്(Land Encroachment Mathew Kuzhalnadan), പച്ചയായ കയ്യേറ്റമാണ് കുഴല്‍നാടൻ നടത്തിയിട്ടുള്ളത്, മാത്യു കുഴൽനാടന് അന്തസ്സ് ഉണ്ടെങ്കിൽ ഭൂമി തിരിച്ച് നൽകണം. ആ ഭൂമി ഏറ്റെടുത്ത് അത് അർഹരായ ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നും സിവി വർഗീസ് ആവശ്യപ്പെട്ടു.