പടയപ്പയെ മൂന്നാറിൽ നിന്നും ട്രാൻസ് ലൊക്കേറ്റ് ചെയ്യണം; കോൺഗ്രസ് നേതൃത്വം - കോൺഗ്രസ് നേതൃത്വം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/29-02-2024/640-480-20874618-thumbnail-16x9-munnar-wild-animal.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Feb 29, 2024, 10:58 PM IST
ഇടുക്കി:കേരളത്തിൽ കാട്ടാനകളുടെ ആക്രമണം ഏറ്റവും രൂക്ഷമായ ഒരു പ്രദേശമായി ദേവികുളം ഡിഎഫ്‌ഒയുടെ കീഴിലുള്ള പ്രദേശങ്ങൾ മാറിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതൃത്വം. ഇന്നലെ മരണപ്പെട്ട സുരേഷ് കുമാറിന്‍റെ മരണത്തോട് കൂടി ദേവികുളം ഡി എഫ് യുടെ കീഴിൽ കഴിഞ്ഞ നാലഞ്ച് വർഷത്തിനിടയിൽ കാട്ടാനകളുടെ ആക്രമണത്തിൽ മരണപ്പെട്ടവരുടെ എണ്ണം 46 ന് മുകളിലായി. പടയപ്പയെ വിശുദ്ധ ആനയായി കാണാതെ മൂന്നാറിൽ നിന്നും ട്രാൻസ് ലൊക്കേറ്റ് ചെയ്യണം. പടയപ്പക്കൊപ്പം ചിന്നക്കനാലിൽ ആക്രമണം നടത്തുന്ന മുറിവാലൻ, ചക്കകോമ്പൻ, മൂന്നാറിൽ ആക്രമണം നടത്തിയ ആന എന്നിവയെയും ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റണം. മുന്നാറിൽ സർക്കാരിന്‍റെ നിഷ്ക്രിയത്വത്തിനെതിരെ ഡീൻ കുരിയാക്കോസ് എം പി നിരാഹാര സമരം തുടരുകയാണ്. പൂപ്പാറയിൽ ജില്ലാ കോൺഗ്രസ് സമിതി സമരം ഏറ്റടുത്തതുപോലെ കെപിസിസിയോ ജില്ലാ കോൺഗ്രസ് നേതൃത്വമോ സമരം ഏറ്റടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും കെപിസിസി മീഡിയ വക്താവ് സേനാപതി വേണു പറഞ്ഞു ( Congress Leader Senapathi Venu On Wild Elaphant Attacks In Munnar ).