ചർച്ച് ബില്ല് അംഗീകരിച്ചുള്ള സമാധാന ചർച്ചകൾക്ക് ഓർത്തഡോക്‌സ് ഇല്ല; ഓർത്തഡോക്‌സ് സഭ മേലധ്യക്ഷൻ - സുപ്രീം കോടതി

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Feb 22, 2024, 4:32 PM IST

കോട്ടയം:  ചർച്ച് ബില്ല് അംഗീകരിച്ചുള്ള സമാധാന ചർച്ചകൾക്ക് ഓർത്തഡോക്‌സ് ഇല്ലെന്ന് ഓർത്തഡോക്‌സ് സഭ മേലധ്യക്ഷൻ
ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ. എന്നാൽ സർക്കാർ വിളിക്കുന്ന മറ്റ് ചർച്ചകളുമായി സഭ സഹകരിക്കുമെന്ന് കാതോലിക്ക ബാവ വ്യക്തമാക്കി. അതേസമയം സഭാതർക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിക്കെതിരായി ബില്ല് കൊണ്ടുവരരുതെന്ന് സർക്കാരിനെ അറിയിച്ചുണ്ട്. ഇത്തരത്തിൽ ഒരു ബില്ല് കൊണ്ടുവന്നാൽ സഭയിൽ സമാധാനത്തിനു പകരം അസമാധാനത്തിന് അത് കാരണമാകുമെന്നും കാതോലിക്ക ബാവ കുറ്റപ്പെടുത്തി (Church Bill Could Destroy Peace). ചർച്ച് ബിൽ ഒരിക്കലും ഒരു പരിഹാരമല്ല. മറ്റ് സമാധാന നിർദേശങ്ങൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് അത് പറയാം. ഇതുമായി ബന്ധപ്പെട്ടുള്ള സഭയുടെ നിർദേശങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചുണ്ടെന്നും കാതോലിക്ക ബാവാ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഏത് പാർട്ടിയ്ക്ക് വോട്ട് ചെയ്യണമെന്ന് സഭാ മക്കൾക്ക് അറിയാമെന്നും അത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും സഭ എല്ലാ രാഷ്ട്രീയ പാർട്ടികളുമായി നല്ല ബന്ധം പുലർത്തുന്നവരാണെന്നും കാതോലിക്ക ബാവാ കൂട്ടിചേർത്തു.. അതേസമയം, ഒരു രാഷ്ട്രീയ കക്ഷിയ്ക്കും പ്രത്യേക പിന്തുണ ഇല്ലന്നും അദ്ദേഹം വ്യക്തമാക്കി. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.