പത്മവിഭൂഷൺ റാമോജി റാവുവിന് ആന്ധ്ര സർക്കാരിന്‍റെ ആദരം; അനുസ്‌മരണ സമ്മേളനം തത്സമയം - Ramoji Rao Memorial Meet - RAMOJI RAO MEMORIAL MEET

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jun 27, 2024, 4:00 PM IST

Updated : Jun 27, 2024, 6:51 PM IST

ഹൈദരാബാദ്: അന്തരിച്ച ഈനാടു ചെയര്‍മാന്‍ പദ്‌മ വിഭൂഷണ്‍ റാമോജി റാവുവിനോടുള്ള ആദരസൂചകമായി ആന്ധ്ര സർക്കാർ സംസ്ഥാനതലത്തിൽ അനുസ്‌മരണ സമ്മേളനം സംഘടിപ്പിക്കുന്നു. വിജയവാഡയിലെ അനുമോളു ഗാർഡൻസിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മന്ത്രിമാരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും അടങ്ങുന്ന രണ്ട് ഉന്നതതല സമിതികളാണ് പരിപാടി നിയന്ത്രിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും.ആദ്യ സമിതിയില്‍ അഞ്ച് മന്ത്രിമാർ ഉൾപ്പെട്ടിട്ടുണ്ട്. സമാന്തരമായി കമ്മിഷണര്‍ അടക്കമുള്ള പന്ത്രണ്ട് ഉദ്യോഗസ്ഥരടങ്ങിയ ഒരു സംഘത്തെയും മന്ത്രിമാരെ സഹായിക്കാനായി ക്യാപിറ്റല്‍ റീജിയണ്‍ ഡെവലപ്പ്മെന്‍റ് അതോറിറ്റിയും രൂപീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, റാമോജി റാവുവിന്‍റെ കുടുംബാംഗങ്ങൾ, കേന്ദ്ര വാർത്താവിതരണ മന്ത്രിമാർ, എഡിറ്റേഴ്‌സ് ഗിൽഡിന്‍റെ പ്രതിനിധികൾ, പ്രമുഖ മാധ്യമപ്രവർത്തകർ തുടങ്ങി ഏഴായിരത്തോളം പ്രത്യേക ക്ഷണിതാക്കളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. കർഷകർ, കവികൾ, കലാകാരന്മാർ എന്നിവരുൾപ്പടെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.അനുസ്‌മരണ പരിപാടിയുടെ ഭാഗമായി, രാമോജി റാവുവിന്‍റെ മഹത്തായ ജീവിതവും സംഭാവനകളും ഉയർത്തിക്കാട്ടുന്ന ഒരു ഷോർട്ട് ഫിലിം പ്രദർശിപ്പിക്കും. പത്രപ്രവർത്തനത്തിനും സമൂഹത്തിനുള്ള സേവനത്തിനും അദ്ദേഹം നൽകിയ സംഭാവനകളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ ഷോർട്ട് ഫിലിം.
Last Updated : Jun 27, 2024, 6:51 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.