ETV Bharat / technology

പോളിസികളിൽ മാറ്റം വരുത്തി യൂട്യൂബ് : പ്രായപൂർത്തിയാകാത്തവർക്ക് തോക്ക് വീഡിയോകൾക്ക് നിയന്ത്രണം - YOUTUBE RESTRICTS GUN VIDEOS - YOUTUBE RESTRICTS GUN VIDEOS

കുട്ടികൾക്കിടയിലെ അക്രമ സാധ്യത കുറയ്ക്കു‌ന്നതിന്‍റെ ഭാഗമായാണ് യൂട്യൂബ് നിയന്ത്രണം ഏർപ്പെടുത്തിയത്. പുതിയ നയം ജൂൺ 18 മുതൽ പ്രാബല്യത്തിൽ വരും

YOUTUBE TOUGHENS POLICY ON GUN VIDEOS  YOUTUBE POLICY CHANGE  യൂടൂബ്  യൂടൂബ് പോളിസികളിൽ മാറ്റം
Representative image (ETV Bharat)
author img

By PTI

Published : Jun 6, 2024, 11:02 AM IST

വാഷിങ്ടൺ : തോക്ക് പോലുള്ള ആയുധങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളുടെ പോളിസികളിൽ മാറ്റം വരുത്താനൊരുങ്ങി ഗൂഗിളിൻ്റെ ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളിലേക്ക് അപകടകരമായ യൂട്യൂബ് കണ്ടന്‍റുകൾ എത്തുന്നത് തടയാനാണ് പുതിയ നടപടി. തോക്കുമായി ബന്ധപ്പെട്ട അത്തരം വീഡിയോകൾ നിരോധിക്കുമെന്നും യൂട്യൂബ് അറിയിച്ചു. കൂടാതെ, വീടുകളിൽ നിർമിച്ച തോക്കുകൾ, ഓട്ടോമാറ്റിക് ആയുധങ്ങൾ, സൈലൻസറുകൾ പോലുള്ള തോക്കുകളുടെ ആക്‌സസറികൾ എന്നിവ കാണിക്കുന്ന വീഡിയോകൾ 18 വയസും അതിൽ കൂടുതലുമുള്ള ഉപയോക്താക്കൾക്കുമായി പരിമിതപ്പെടുത്തും. ജൂൺ 18 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും യൂട്യൂബ് അറിയിച്ചു.

യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌ത തോക്കുമായി ബന്ധപ്പെട്ട വീഡിയോകൾ കുട്ടികൾക്കിടയിൽ അക്രമ സാധ്യത വർധിപ്പിക്കാമെന്നും ഇത് തടയാൻ കൂടുതൽ സുരക്ഷാനടപടികൾ വേണമെന്നും തോക്ക് സുരക്ഷ ഉദ്യോഗസ്ഥർ യൂട്യൂബിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. അമേരിക്കയിലെ കുട്ടികളുടെയും കൗമാരക്കാരുടെയും മരണത്തിന് പ്രധാന കാരണങ്ങളിൽ ഒന്ന് തോക്കുപയോഗമാണ്. അതിനാൽ തന്നെ ഈ മാറ്റം സ്വാഗതാർഹമാണെന്നും പുതുതലമുറയെ ശരിയായ ദിശയിലേക്ക് നയിക്കാനുള്ള ചുവടുവയ്‌പ്പാണെന്നും ടെക് ട്രാൻസ്‌പരൻസി പ്രോജക്‌ട് ഡയറക്‌ടർ കാറ്റി പോൾ പറഞ്ഞു.

ഈ നടപടി സ്വീകരിക്കാൻ യൂട്യൂബ് ഇത്രയധികം സമയമെടുത്തത് എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു. യൂട്യൂബ് പുതിയ നയം എത്രത്തോളം ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് തങ്ങൾ നിരീക്ഷിക്കുമെന്നും കാറ്റി പോൾ പറഞ്ഞു. പോൾ ഗ്രൂപ്പിലെ ഗവേഷകർ വീഡിയോ ഗെയിമുകളിൽ താൽപ്പര്യമുള്ള 9 വയസുള്ള അമേരിക്കൻ ആൺകുട്ടികളുടെ പേരിൽ യൂട്യൂബ് അക്കൗണ്ടുകൾ എടുത്ത് കഴിഞ്ഞ വർഷം പരിശോധന നടത്തിയിരുന്നു.

സ്‌കൂൾ വെടിവയ്പ്പുകളുടെ ഗ്രാഫിക് വീഡിയോകൾ, തന്ത്രപരമായ തോക്ക് പരിശീലന വീഡിയോകൾ, തോക്കുകൾ പൂർണമായും ഓട്ടോമാറ്റിക് ആക്കുന്നതിനുള്ള നിർദേശങ്ങൾ എന്നിവയാണ് ആ സമയം ഇവർ സൃഷ്‌ടിച്ച അക്കൗണ്ടുകളിലേക്ക് യൂട്യൂബിന്‍റെ ശുപാർശകളായി വന്നത്. പല വീഡിയോകളും അക്രമപരമോ അശ്ലീലമോ ആയ കണ്ടന്‍റുകൾക്കെതിരായ യൂട്യൂബ് നയങ്ങൾ ലംഘിക്കുന്നവയായിരുന്നു

Also Read: ചോദ്യപേപ്പർ ചോർത്തി യുട്യൂബിൽ അപ്‌ലോഡ് ചെയ്‌ത ദമ്പതികൾ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.