ETV Bharat / state

വെള്ളം കോരുന്നതിനിടെ യുവതി കിണറ്റില്‍ വീണു: രക്ഷകരായി അഗ്നിശമന സേന - women fell in well in kozhikode - WOMEN FELL IN WELL IN KOZHIKODE

വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി ഫയർ ഫോഴ്‌സ് സംഘം. മുക്കം സ്വദേശിനി ഹസ്‌നയാണ് അപകടത്തില്‍പ്പെട്ടത്. വീഴ്‌ചയില്‍ യുവതിക്ക് നിസാര പരിക്ക്.

WOMEN FELL IN WELL  യുവതി കിണറ്റിൽ വീണു  കിണറ്റിൽ വീണ യുവതിയെ രക്ഷിച്ചു  WOMAN RESCUED AFTER FELL IN WELL
Woman Fell Into Well (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 21, 2024, 10:08 PM IST

കിണറ്റിൽ വീണ യുവതിയെ രക്ഷിച്ച് ഫയർ ഫോഴ്‌സ്; വീഡിയോ കാണാം (ETv Bharat)

കോഴിക്കോട്: വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി. മുക്കം സ്വദേശിനി ഹസ്‌നയാണ് (23) കിണറ്റില്‍ വീണത്. പതിനഞ്ച് മീറ്റർ താഴ്ചയുള്ള കിണറ്റില്‍ നിന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

ഇന്നലെ (ജൂണ്‍ 21) ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തെ കിണറ്റില്‍ വെള്ളം കോരാനെത്തിയ ഹസ്‌ന കാല്‍ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുടുംബം മുക്കം ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സംഘം റെസ്ക്യു നെറ്റ്, ഹാർനസ് എന്നിവ ഉപയോഗിച്ച് യുവതിയെ രക്ഷപ്പെടുത്തി.

വീഴ്‌ചയില്‍ നിസാര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയർ & റെസ്ക്യു ഓഫിസർമാരായ കെ സി അബദു സലിം, കെപി അമീറുദ്ദീൻ, പിപി ജമാലുദ്ദീൻ, ജെ അജിൻ, സിടി ഷിബിൻ, ഹോം ഗാർഡ് സിഎഫ് ജോഷി എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Also Read: വീഡിയോ ചിത്രീകരണത്തിനിടെ കാറപകടത്തില്‍ യുവതി മരിച്ച സംഭവം: സുഹൃത്തിനെതിരെ കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.