ETV Bharat / state

നേര്യമംഗലം വനമേഖലയിലെ റോഡിൽ കാട്ടാനയിറങ്ങി ; ഗതാഗതം തടസപ്പെട്ടു - Wild Elephant Issue - WILD ELEPHANT ISSUE

നേര്യമംഗലം വനമേഖലയിൽ റോഡിൽ കാട്ടാന ഇറങ്ങി. ഇതോടെ ഗതാഗതം തടസപ്പെട്ടു.

WILD ELEPHANT  റോഡിൽ കാട്ടാനയിറങ്ങി  കൊച്ചി ധനുഷ്‌ക്കോടി ദേശീയപാത  WILD ELEPHANT ISSUE
Wild Elephant Issue In Neriamangalam (Source : ETV BHARAT REPORTER)
author img

By ETV Bharat Kerala Team

Published : May 22, 2024, 10:44 AM IST

നേര്യമംഗലത്ത് കാട്ടാനയിറങ്ങി (Source : ETV BHARAT REPORTER)

ഇടുക്കി : കൊച്ചി ധനുഷ്‌കോടി ദേശീയപാത കടന്നുപോകുന്ന നേര്യമംഗലം വനമേഖലയിലെ റോഡില്‍ കാട്ടാനയുടെ സാന്നിധ്യം പതിവാകുന്നു. പകല്‍ കാട്ടാന വനമേഖലയിലെ റോഡിലിറങ്ങി. റോഡിലൂടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന സമയത്തായിരുന്നു കാട്ടാനയെത്തിയത്. ആന റോഡിലിറങ്ങിയതോടെ ഗതാഗതം തടസപ്പെട്ടു. വാളറ വെള്ളച്ചാട്ടത്തിന് സമീപവും പകല്‍ ആനയുടെ സാന്നിധ്യം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ആന ആക്രമണ സ്വഭാവം പുറത്തെടുക്കാത്തത് ആശ്വാസമായി. വാളറ വെള്ളച്ചാട്ടത്തിന് സമീപവും പകല്‍ ആനയുടെ സാന്നിധ്യം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ജനവാസ മേഖലയ്‌ക്ക് അരികിലും ദേശീയപാതയ്‌ക്ക് സമീപവുമൊക്കെ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുന്നത് പ്രദേശവാസികളിലും വാഹനയാത്രികരിലുമൊക്കെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

നേര്യമംഗലം വനമേഖലയുമായി ചേര്‍ന്നുകിടക്കുന്ന കാഞ്ഞിരവേലി ഭാഗത്ത് കാട്ടാനകളുടെ സ്ഥിര സാന്നിധ്യമുണ്ട്. നാളുകള്‍ക്ക് മുമ്പ് വീട്ടമ്മ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കാഞ്ഞിരവേലിയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുചക്രവാഹന യാത്രികന്‍ കാട്ടാന ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടതും തലനാരിഴയ്ക്കാ‌ണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ ഇരുചക്രവാഹനയാത്രികരടക്കം നേര്യമംഗലം വനമേഖലയിലൂടെ സഞ്ചരിക്കാറുണ്ട്. മധ്യവേനലവധിക്കാലമായതിനാല്‍ ദേശീയപാതയില്‍ വിനോദ സഞ്ചാര വാഹനങ്ങളുടെ തിരക്കുമുണ്ട്.

ALSO READ : അതിരപ്പിള്ളിയില്‍ കാറിനുനേരെ പാഞ്ഞടുത്ത്‌ കാട്ടാന; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.