കോഴിക്കോട്: വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്ക്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വയനാട്ടിലെത്തി. കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാരും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും കൽപ്പറ്റയിലെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വരണാധികാരിയായ വയനാട് ജില്ലാ കലക്‌ടർ ഡിആർ മേഘശ്രീ മുമ്പാകെ 12 മണിയോടെ പ്രിയങ്ക പത്രിക സമർപ്പിക്കും. കൽപ്പറ്റയിൽ പതിനായിരങ്ങളെ അണിനിരത്തിയുള്ള റോഡ് ഷോയ്ക്ക് ശേഷമായിരിക്കും പത്രികാ സമര്‍പ്പണം. പുതിയ ബസ് സറ്റാന്‍റ് പരിസരത്ത് നിന്ന് ആരംഭിച്ച് കൽപറ്റ മഹാറാണി വസ്ത്രാലയ പരിസരത്ത് സമാപിക്കും വിധമാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്.
Also Read:കാണാൻ കൊതിച്ചിരുന്ന ആൾ പെട്ടന്ന് മുന്നില്‍; അമ്പരന്ന് ത്രേസ്യ, ഹൃദയം കീഴടക്കി പ്രിയങ്കാ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം