ETV Bharat / state

വയനാട് ദുരന്തം: കാണാതായവർക്കായി ഇന്നും തെരച്ചിൽ; കണ്ടെത്താനുള്ളത് 152 പേരെ - Wayanad Search operations continue

സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്‌ടറിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് ആലോചന.

WAYANAD LANDSLIDE  വയനാട് ദുരന്തം  KERALA LANDSLIDE 2024  LATEST NEWS KERALA
Wayanad Tragedy; Search operations continue, 152 people still missing (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 7, 2024, 7:21 AM IST

വയനാട് : വയനാട് ദുരന്തത്തിന്‍റെ ഒൻപതാം ദിവസവും കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരും. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുക. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും.

സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്‍റെ പരിശോധന ഇന്നും ഉണ്ടാകും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്‌ടറിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് ആലോചന.

അതേസമയം, തിരിച്ചറിയാത്ത 218 മൃതദേഹം ഇതുവരെ സംസ്‌കരിച്ചു. പുത്തുമലയിലെ ഈ ശ്‌മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്‌മശാനഭൂമിയാക്കും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

അതേസമയം ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്‌ടപ്പെട്ട റേഷൻ കാർഡുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കും. ഇതിനിടെ ദുരിതബാധിതർക്കുള്ള താത്‌കാലിക പുനരധിവാസം വേഗത്തിലാക്കാൻ നടപടികളുമായി ജില്ല ഭരണകൂടം രംഗത്ത് എത്തിയിട്ടുണ്ട്.

സ്‌കൂളുകളിലെ ക്യാമ്പിൽ കഴിയുന്നവരെ കൂടുതൽ മികച്ച സൗകര്യങ്ങളുള്ള കെട്ടിടങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കാനാണ് ശ്രമം. ടൗൺഷിപ്പ് ഉയരുന്നതുവരെ ഈ കെട്ടിടങ്ങളിലാണ് താത്‌കാലിക പുനരധിവാസം. ഇതിനായി കെട്ടിടങ്ങൾ കണ്ടെത്താൻ നടപടി തുടങ്ങിയതായി മന്ത്രി കെ രാജൻ പറഞ്ഞു.

ഒഴിഞ്ഞു കിടക്കുന്ന സർക്കാർ - സ്വകാര്യ കെട്ടിടങ്ങൾ, വീടുകൾ, റിസോർട്ടുകൾ എന്നിവ ഒരാഴ്‌ചയ്ക്കകം കണ്ടെത്താനാണ് തീരുമാനം. കാണാതായവരുടെ വിവരശേഖരണം ഊർജിതമായി നടക്കുന്നു. റേഷൻ കാർഡിലെ അംഗങ്ങളുടെ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. ആശാവർക്കർമാർ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ സേവനവും ഉപയോഗപ്പെടുത്തും. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല തുടങ്ങിയ പ്രദേശങ്ങളിൽ മന്ത്രി സന്ദർശനം നടത്തി. മന്ത്രി എ കെ ശശീന്ദ്രനും ഒപ്പമുണ്ടായിരുന്നു.

ക്വാർട്ടേഴ്‌സുകൾ നൽകും : ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ താമസിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിന്‍റെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്‌സുകൾ വിട്ടുകൊടുക്കാൻ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കൽപ്പറ്റയിൽ 15, പടിഞ്ഞാറത്തറയിൽ ആറ്, ബത്തേരിയിൽ രണ്ട്, കാരാപ്പുഴയിൽ നാല് എന്നിങ്ങനെയാണ് അനുവദിക്കുക.

ഓരോ വീടും കെട്ടിടവും സന്ദർശിക്കണം : ദുരന്തമുണ്ടായ മേഖലയിൽ വാസയോഗ്യമായ എത്ര കെട്ടിടങ്ങൾ ബാക്കിയുണ്ട് എന്നറിയാൻ ദുരന്തനിവാരണ വകുപ്പ് ഇന്നു മുതൽ പരിശോധന നടത്തും. കോട്ടപ്പടി, വെള്ളാർമല, തൃക്കൈപ്പറ്റ വില്ലേജുകളെയാണ് ദുരന്തബാധിതമായി പ്രഖ്യാപിച്ചിരുന്നത്. 10 സംഘങ്ങളെയാണ് പരിശോധനയ്‌ക്ക് നിയോഗിച്ചിട്ടുള്ളത്.

പഞ്ചായത്തംഗം, ജിയോളജിസ്റ്റ്, സിവിൽ എൻജിനീയർ, ഹെൽത്ത് ഇൻസ്പെക്‌ടർ, തഹസിൽദാരുടെ പ്രതിനിധി എന്നിവരാണു സംഘത്തിലുണ്ടാവുക. തദ്ദേശവകുപ്പ് ജോയിന്‍റ് ഡയറക്‌ടർ, എക്‌സിക്യൂട്ടീവ് എൻജിനീയർ എന്നിവർ റിപ്പോർട്ടുകൾ പരിശോധിച്ച് ജില്ല ദുരന്തനിവാരണ അതോറിറ്റിക്കു കൈമാറും.

കെട്ടിടങ്ങൾ സന്ദർശിച്ച് തറ, ഭിത്തി, മേൽക്കൂര എന്നിവയുടെ ബലം പരിശോധിക്കും. എത്രമാത്രം കെട്ടിടാവശിഷ്‌ടങ്ങളുണ്ടെന്നും അവ നിലവിലെ കെട്ടിടത്തെ എങ്ങനെ ബാധിക്കുമെന്നും വിലയിരുത്തണം. ഇവിടെ ആരോഗ്യപരമായി താമസിക്കാനാകുമോ എന്നും പരിശോധിക്കണം.

വെള്ളാർമല ഗവ. സ്‌കൂൾ അതേപേരിൽ പണിയും : മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് പ്രദേശത്ത് വെള്ളാർമല ജിവിഎച്ച്എസ്എസ് അതേ പേരിൽത്തന്നെ പുനർനിർമിക്കും. ഉരുൾ‌പൊട്ടലിൽ തകർന്ന മുണ്ടക്കൈ ജിഎൽപി സ്‌കൂളും ഇതേ മാതൃകയിൽ പുനർനിർമിക്കുമെന്നു മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മുണ്ടക്കൈ സ്‌കൂൾ പുനർനിർമാണത്തിനു നടൻ മോഹൻലാലിന്‍റെ വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.

വെള്ളാർമല സ്‌കൂളിലെ 552 കുട്ടികൾക്കും മുണ്ടക്കൈ ജിഎൽപി സ്‌കൂളിലെ 62 കുട്ടികൾക്കും തുടർപഠനത്തിനായി മേപ്പാടി എച്ച്എസ്എസ്, മേപ്പാടി ജിഎൽപിഎസിനോടു ചേർന്ന എപിജെ ഹാൾ എന്നിവയിൽ സൗകര്യമൊരുക്കും. 20 ദിവസത്തിനകം ക്ലാസുകൾ പുനരാരംഭിക്കും. സ്‌കൂളുകളിൽ ഉരുൾപൊട്ടലുണ്ടാക്കിയ നാശനഷ്‌ടങ്ങളുടെ കണക്കെടുക്കാൻ വിദ്യാഭ്യാസ ഉപഡയറക്‌ടറെ ചുമതലപ്പെടുത്തി. സർട്ടിഫിക്കറ്റുകൾ നഷ്‌ടപ്പെട്ടവർക്കായി പ്രത്യേക ക്യാമ്പുകൾ നടത്തും. ക്യാമ്പിലെ വിദ്യാർഥികൾക്ക് കൗൺസലിങ് നൽകുമെന്നും അധികൃതർ അറിയിച്ചു.

മരിച്ചത് 36 കുട്ടികൾ : ദുരന്തത്തിൽ അൺ എയ്‌ഡഡ് സ്‌കൂളുകളിലേത് ഉൾപ്പെടെ 36 കുട്ടികൾ മരിക്കുകയും 17 കുട്ടികളെ കാണാതാകുകയും ചെയ്‌തതായി വിദ്യാഭ്യാസ വകുപ്പ്. 316 കുട്ടികളെ 10 ക്യാമ്പുകളിലായി മാറ്റി താമസിപ്പിച്ചു. അഞ്ച് കുട്ടികൾ ചികിത്സയിലാണ്.

വെള്ളാർമല, മുണ്ടക്കൈ സ്‌കൂളുകളിലെ 61 കുട്ടികൾ ബന്ധുവീടുകളിലും 166 പേർ സ്വന്തം വീടുകളിലുമാണ്. 276 വിദ്യാർഥികൾക്ക് പാഠപുസ്‌തകങ്ങൾ നഷ്‌ടമായി. 438 കുട്ടികൾക്ക് മറ്റ് പഠനോപകരണങ്ങളും നഷ്‌ടമായി. ക്ലാസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി സ്‌കൂളിലെ അധ്യാപകർക്ക് വിദഗ്‌ധരുടെ സഹായത്തോടെ പരിശീലനം നൽകും.

Also Read: സമഗ്രമായ പരിസ്ഥിതി പഠനം നടത്താതെ കേരള സര്‍ക്കാര്‍ വയനാട്ടില്‍ നിരവധി പദ്ധതികള്‍ക്ക് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.