ETV Bharat / state

വയനാട് ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ശനിയാഴ്‌ച, ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മലപ്പുറം ജില്ലാ കളക്‌ടര്‍

നവംബര്‍ 23 ശനിയാഴ്‌ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

വയനാട് ഉപതെരഞ്ഞെടുപ്പ്  WAYANAD COUNTING OF VOTES  വയനാട് വോട്ടെണ്ണല്‍  MALAYALAM LATEST NEWS
Preparations Completed For Counting In Malappuram (ETV Bharat)
author img

By ETV Bharat Kerala Team

Published : 3 hours ago

മലപ്പുറം : വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നവംബര്‍ 23ന് ശനിയാഴ്‌ച രാവിലെ എട്ടിന് ആരംഭിക്കും. ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലെയും വോട്ടുകള്‍ എണ്ണുന്നത് നിലമ്പൂര്‍ അമല്‍ കോളജിലാണ്. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ല ഇലക്ഷന്‍ ഓഫിസറായ ജില്ലാ കളക്‌ടര്‍ വി ആര്‍ വിനോദ് അറിയിച്ചു. രാവിലെ ഏഴ് മണിയോടെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ തുറക്കും.

ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ മൂന്ന് നിയോജക മണ്ഡലങ്ങള്‍ക്കായി മൂന്ന് ഹാളുകളാണ് കൗണ്ടിങ്ങിനായി സജ്ജീകരിച്ചിട്ടുള്ളത്. ബന്ധപ്പെട്ട മണ്ഡലങ്ങളുടെ ഉപവരണാധികാരികള്‍ നേതൃത്വം നല്‍കും. ഓരോ ഹാളിലും 14 വീതം ടേബിളുകള്‍ ഉണ്ടാകും. ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്‍റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിങ്ങനെ മൂന്ന് ഉദ്യോഗസ്ഥരാണ് ഓരോ ടേബിളിലും ഉണ്ടാകുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മൂന്ന് മണ്ഡലങ്ങളിലെയും വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളാണ് അമല്‍ കോളജില്‍ എണ്ണുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ വയനാട്ടില്‍ വച്ചാണ് എണ്ണുക. ഫലപ്രഖ്യാപനം വരണാധികാരിയായ വയനാട് ജില്ലാ കളക്‌ടര്‍ നിര്‍വഹിക്കും. ജില്ലയിലെ വോട്ടെണ്ണല്‍ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മൂന്ന് നിരീക്ഷകര്‍ എത്തുന്നുണ്ട്.

Also Read: ശക്തമായ ത്രികോണ മത്സരങ്ങള്‍, കളത്തില്‍ പ്രിയങ്ക ഗാന്ധി വരെ; എന്നിട്ടും കുത്തനെ കുറഞ്ഞ് വോട്ടിങ് ശതമാനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.