ETV Bharat / state

'കേരളത്തെ ഇരുട്ടിലാക്കുന്നത് അംഗീകരിക്കാനാകില്ല, സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം': വിഡി സതീശന്‍ - VD Satheesan About Load shedding - VD SATHEESAN ABOUT LOAD SHEDDING

സംസ്ഥാനത്ത് വ്യാപകമായ വൈദ്യുതി നിയന്ത്രണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അപ്രഖ്യാപിത നിയന്ത്രണത്തിലൂടെ കെഎസ്‌ഇബി ജനങ്ങളെ കബളിപ്പിക്കുന്നുവെന്നും കുറ്റപ്പെടുത്തല്‍. വൈദ്യുതി നിയന്ത്രിക്കില്ലെന്ന് മന്ത്രി പറയുമ്പോഴാണ് ഈ നിയന്ത്രണമെന്നും വിഡി സതീശന്‍.

VD SATHEESAN ABOUT LOAD SHEDDING  LOAD SHEDDING IN KERALA  KSEB ISSUES IN KERALA  കേരളത്തില്‍ വൈദ്യുതി നിയന്ത്രണം
VD Satheesan About Undeclared Load shedding (Source: Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 6, 2024, 4:45 PM IST

തിരുവനന്തപുരം : ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി പരസ്യമായി പറയുമ്പോഴും സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പകലും രാത്രിയും അപ്രഖ്യാപിതമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ നിന്നും കെഎസ്‌ഇബി പിന്മാറണം. അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരും വൈദ്യുതി വകുപ്പും നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്‌കാരങ്ങളും കെഎസ്‌ഇബിയുടെ കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തെ ദീര്‍ഘകാല വൈദ്യുത കരാര്‍ റദ്ദാക്കിയ നടപടിയാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ എത്തിച്ചത്. 465 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ 25 വര്‍ഷത്തേക്ക് യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കിലാണ് കരാര്‍ ഉറപ്പിച്ചിരുന്നത്. എന്നാല്‍ കോടികളുടെ അഴിമതി ലക്ഷ്യമിട്ടാണ് ഈ കരാര്‍ റദ്ദാക്കിയത്. ഇതിന് പിന്നില്‍ സര്‍ക്കാരിന്‍റെയും റെഗുലേറ്ററി കമ്മിഷന്‍റെയും ഗൂഢാലോചനയുണ്ട്.

4 രൂപ 29 പൈസയ്ക്ക് കിട്ടേണ്ട വൈദ്യുതി 7 മുതല്‍ 12 രൂപ നിരക്കിലാണ് ഇപ്പോള്‍ ഹ്രസ്വകാല കരാറിലൂടെ കെഎസ്‌ഇബി വാങ്ങുന്നത്. ഇതിലൂടെ ഒരു ദിവസം എട്ട് മുതല്‍ പത്ത് കോടി രൂപ വരെയാണ് കെഎസ്‌ഇബിയ്‌ക്ക് ഉണ്ടാകുന്ന അധിക ബാധ്യത.

കരാര്‍ റദ്ദാക്കിയതിന് പിന്നിലെ തട്ടിപ്പ് പുറത്തായതോടെ കരാര്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും എല്ലാ കമ്പനികളും അനുകൂലമായി പ്രതികരിച്ചിട്ടില്ല. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ പുറത്ത് നിന്നും ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിന്‍റെ ബാധ്യത നിരക്ക് വര്‍ധനവിലൂടെ ഉപയോക്താക്കളില്‍ നിന്നും ഈടാക്കുമെന്നതാണ് വാസ്‌തവം. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെയും ബോര്‍ഡിന്‍റെയും അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കേരളത്തെ ഒന്നാകെ ഇരുട്ടിലാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.