തൃശൂർ: പൊലീസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് തൃശൂര്‍ പൂരം നിര്‍ത്തിവച്ച് തിരുവമ്പാടി ദേവസ്വം. പൂരം കാണാൻ എത്തിയവരെ രാത്രിയില്‍ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതിലാണ് പ്രതിഷേധം. പൂരപന്തലിലെ ലൈറ്റുകള്‍ കെടുത്തിയാണ് തിരുവമ്പാടി സംഘം പ്രതിഷേധമറിയിച്ചത്.
തുടര്‍ന്ന്, ആനയെ മാത്രം പന്തലില്‍ നിര്‍ത്തി മടങ്ങിയ സംഘാടകര്‍ വെടിക്കെട്ട് നടത്തില്ലെന്നും അറിയിച്ചു. പൂരം തകർക്കാനുള്ള നടപടിയാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുമുണ്ടായതെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്‍റെ ആരോപണം. നേരത്തെ, രണ്ട് മണിവരെ റോഡുകള്‍ തുറന്നിടുമെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്.
എന്നാല്‍, പിന്നീട് പൊലീസ് തീരുമാനം മാറ്റുകയായിരുന്നു. മഠത്തിൽ വരവ് പൂർത്തിയാവുന്നതിന് മുന്‍പ് തന്നെ പൊലീസ് റോഡ് അടയ്‌ക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു തര്‍ക്കം.
തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിന്‍റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടും വൈകുകയാണ്. പുലര്‍ച്ചെ മൂന്നിനായിരുന്നു നേരത്തെ വെടിക്കെട്ട് നിശ്ചയിച്ചിരുന്നത്.
ALSO READ: രാമക്ഷേത്രം, രാംലല്ല, ഐഎസ്ആർഒ; ആവേശക്കാഴ്‌ചയൊരുക്കിയ കുടമാറ്റത്തിന് സാക്ഷിയായി ജനസാഗരം