കുറഞ്ഞ കരിയര്‍ കാലയളവില്‍ കോടിക്കണക്കിന് പണം സമ്പാദിക്കാൻ കഴിയുന്നവരാണ് ഫുട്‌ബോള്‍ താരങ്ങള്‍. പ്രതിഫലത്തിന്‍റെ കാര്യത്തില്‍ മറ്റ് കായിക മേഖലയിലെ താരങ്ങളെക്കാള്‍ ഒരുപടി മുന്നിലായ പല സൂപ്പര്‍ താരങ്ങളുടേയും പ്രതിഫലം അറിഞ്ഞാല്‍ കണ്ണ് തള്ളിപോകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്ലബ് കരാറുകളും വിവിധ ബോണസുകളും റവന്യൂ ഷെയറുകളും ക്ലോസുകളും ഉൾപ്പെടുന്നതിനാൽ ഫുട്ബോൾ കളിക്കാർക്ക് എത്രമാത്രം പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് കൃത്യമായി കണ്ടെത്തുക ബുദ്ധിമുട്ടാണ്. എന്നാൽ 2025-ൽ മുൻനിര ഫുട്ബോൾ താരങ്ങൾ എത്രമാത്രം ആഡംബരത്തോടെയാണ് ജീവിക്കുന്നത് എന്നിവയുമായി ബന്ധപ്പെട്ട ഓൺ-ഫീൽഡ്, ഓഫ് ഫീൽഡ് വരുമാനം ഫോർബ്സ് പുറത്തിറക്കിയിട്ടുണ്ട് - സ്പോൺസർഷിപ്പുകൾക്കൊപ്പം ഓരോ വർഷവും അവരുടെ ക്ലബിൽ നിന്ന് ലഭിക്കുന്ന തുക, ബ്രാൻഡ് ഡീലുകളിലെ ചില കണക്കുകൾ ആരാധകരെ ഞെട്ടിച്ചേക്കാം.
ക്രിസ്റ്റ്യാനോ റൊണാൾഡോ (അൽ-നസർ, സൗദി)
ഇതിഹാസ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് പ്രതിഫലം വാങ്ങുന്ന കാര്യത്തില്‍ തലപ്പത്ത് നില്‍ക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്‍റസ് ടീമുകള്‍ കടന്ന് ഇപ്പോള്‍ സൗദി ലീഗിലാണ് പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ കളിക്കുന്നത്. അല്‍ നാസര്‍ ടീമിന്‍റെ ഭാഗമായിട്ടുള്ള റൊണാള്‍ഡോയുടെ നിലവിലെ കരാര്‍ 200 ദശലക്ഷം ഡോളറിനാണ്. എന്നാല്‍ പന്തുതട്ടാതെ തന്നെ പ്രതിവർഷം 50 മില്യൺ പൗണ്ട് താരം വാരിക്കൂട്ടുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള റൊണാള്‍ഡോ അതുവഴിയും ബ്രാന്‍ഡിങ് വഴിയും വലിയ തുക സമ്പാദിക്കുന്നുണ്ട്. താരത്തിന്‍റെ ഇപ്പോഴത്തെ ആസ്തി ഏകദേശം 500 മില്യൺ പൗണ്ട് ആണെന്ന് കണക്കാക്കപ്പെടുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരുമാനം
- ഓരോ മണിക്കൂറിലും - £24,885
- പ്രതിദിനം - £597,260
- ആഴ്ചയിൽ - £3,275,806
- പ്രതിമാസം - £18,166,666
- ഫീൽഡിന് പുറത്ത് പ്രതിവർഷം - £49m
- ഫീൽഡിൽ പ്രതിവർഷം - £168m
- പ്രതിവർഷം (ആകെ) - £218m
ലയണൽ മെസ്സി (ഇന്‍റർ മിയാമി)
ലയണല്‍ മെസി അമേരിക്കന്‍ സോക്കര്‍ ലീഗില്‍ ഇന്‍റര്‍ മിയാമിക്കായാണ് ഇപ്പോള്‍ പന്തു തട്ടുന്നത്. പിച്ചിനു പുറത്തും കോടിക്കണക്കിന് രൂപയുടെ കരാറാണ് മെസിക്കുള്ളത്. അഡിഡാസ്, ആപ്പിൾ ടിവി, കൊനാമി തുടങ്ങിയ ബ്രാന്‍ഡുകളാണ് കളത്തിന് പുറത്തെ മെസ്സിയുടെ പങ്കാളികൾ. താരത്തിന്‍റെ ആകെ പ്രതിഫലം 103 മില്യൺ പൗണ്ടാണ്. 45 മില്യൺ കളത്തിൽ നിന്നും 57 മില്യൺ കളത്തിന് പുറത്തുനിന്നുമാണുള്ളത്.
ലയണൽ മെസ്സിയുടെ വരുമാനം
- ഓരോ മണിക്കൂറിലും - £11,757
- പ്രതിദിനം- £282,191
- ആഴ്ചയിൽ - 2,019,607 പൗണ്ട്
- പ്രതിമാസം - 8,583,333 പൗണ്ട്
- ഫീൽഡിന് പുറത്ത് പ്രതിവർഷം - £57m
- ഫീൽഡിൽ പ്രതിവർഷം - £45m
- പ്രതിവർഷം (ആകെ) - £103m
നെയ്മർ ജൂനിയർ
റൊണാൾഡോ, മെസ്സി എന്നിവരുടെ ആധിപത്യത്തിന് പിന്നിലുള്ള സൂപ്പര്‍ താരമാണ് നെയ്മർ ജൂനിയർ. സൗദി പ്രൊ ലീഗില്‍ അൽ ഹിലാലിലേക്ക് റെക്കോഡ് തുകക്ക് ചേക്കേറിയ നെയ്റിന് പരിക്കുമൂലം ക്ലബിന് വേണ്ടി വെറും മൂന്ന് മത്സരങ്ങളേ കളിക്കാനായുള്ളൂ. കളത്തിൽ നിന്ന് 61മില്യൺ പൗണ്ട് പ്രതിഫലം പറ്റുന്ന താരത്തിന് പുറത്ത് നിന്ന് 22.99 മില്യൺ പൗണ്ടും ലഭിക്കുന്നു. നിലവില്‍ അല്‍ ഹിലാലുമായുള്ള കരാര്‍ അവസാനിപ്പിച്ചതിനാല്‍ താരം പഴയ തട്ടകമായ സാന്‍റോസിലേക്ക് മടങ്ങി.
നെയ്മറുടെ വരുമാനം
- ഓരോ മണിക്കൂറിലും - 9,592 പൗണ്ട്
- പ്രതിദിനം - 230,221 പൗണ്ട്
- ആഴ്ചയിൽ - £1,647,666
- പ്രതിമാസം - 7,002,583 പൗണ്ട്
- ഫീൽഡിന് പുറത്ത് പ്രതിവർഷം- £22.99m
- ഫീൽഡിൽ പ്രതിവർഷം - £61m
- പ്രതിവർഷം (ആകെ) - £84.31m