പത്തനംതിട്ട: ജില്ലയിലെ പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് ജോലിക്കായി ഒപ്പിട്ട ശേഷം
മനുഷ്യച്ചങ്ങലക്ക് പോയ മേറ്റുമാരെ സസ്‌പെന്‍ഡ് ചെയ്‌ത് ഓംബുഡ്‌സ്‌മാന്‍ ഉത്തരവ്.
തൊഴിലുറപ്പ് ജോലിക്കായി ഒപ്പിട്ട ശേഷം ഡി വൈ എഫ് ഐയുടെ മനുഷ്യച്ചങ്ങലക്ക് പോയ മേറ്റുമാര്‍ക്കാണ് സസ്‌പെന്‍ഷന്‍.
പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തിലെ മൂന്ന് മേറ്റുമാരെയാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തത്. ഹാജര്‍ രേഖപ്പെടുത്തി ഫോട്ടോ എടുത്ത ശേഷമാണ് മേറ്റ്മാരും തൊഴിലാളികളും മുങ്ങിയത്. മൂന്നു മേറ്റുമാരുടെയും 70 തൊഴിലാളികളുടെയും ആ ദിവസത്തെ വേതനം കുറയ്ക്കണം എന്നും ഓംബുഡ്‌സ്‌മാന്‍ ഉത്തരവില്‍ പറയുന്നു. കോണ്‍ഗ്രസും ബിജെപിയും നല്‍കിയ പരാതിയിലാണ് മേറ്റുമാർക്കെതിരെ നടപടി എടുത്തത്. ജനുവരി 20 ന് പള്ളിക്കല്‍ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലാണ് സംഭവം.
![DYFI Human Chain Pathanamthitta DYFI Human Chain Thozhilurappu mates suspended തൊഴിലുറപ്പ് മേറ്റ് ഡി വൈ എഫ് ഐ മനുഷ്യച്ചങ്ങല](https://etvbharatimages.akamaized.net/etvbharat/prod-images/27-02-2024/kl-pta-45-27224-dyfi_27022024112309_2702f_1709013189_161.jpg)
മൂന്ന് സൈറ്റുകളില്‍ നിന്നായി എഴുപതോളം തൊഴിലാളികള്‍ പ്രവൃത്തി സ്ഥലത്തെത്തി എന്‍ എം എം എസ് (National Mobile Monitoring System ) മുഖേനയും മസ്റ്റര്‍ റോള്‍ (Muster Roll Attendance ) വഴിയും ഹാജര്‍ രേഖപ്പെടുത്തിയ ശേഷം മനുഷ്യച്ചങ്ങലയില്‍ (DYFI Human Chain) പങ്കെടുക്കാന്‍ പോയെന്നായിരുന്നു പരാതി. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് നടപടി.
ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സംഭവം നടന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടും ആരോപണവിധേയരായ മേറ്റുമാരെ ട്രെയിനിംഗില്‍ പങ്കെടുപ്പിച്ചെന്നും നിയമപ്രകാരം പ്രവൃത്തി ചെയ്‌ത തങ്ങളെ ഒഴിവാക്കിയെന്നും ചില മേറ്റുമാർ പരാതി നൽകിയിരുന്നു. സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ വാർഡ് അംഗത്തിന്‍റെ ഇഷ്‌ടപ്രകാരമാണ് ട്രെയിനിംഗിന് പോകേണ്ട മേറ്റുമാരുടെ പട്ടിക തയ്യാറാക്കിയതെന്നും ഓംബുഡ്‌സ്‌മാന് (Ombudsman) നല്‍കിയ പരാതിയിലുണ്ട്. പരാതിക്കാര്‍ക്ക് മറ്റ് അയോഗ്യതകള്‍ ഒന്നുമില്ലെങ്കില്‍ ട്രെയിനിംഗ് നല്‍കണമെന്ന് പള്ളിക്കല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്‌സ്‌മാന്‍ നിര്‍ദേശം നല്‍കി.
Also read : കൂറുമാറ്റം : 8 എംഎൽഎമാരെ അയോഗ്യരാക്കി ആന്ധ്രാപ്രദേശ് സ്‌പീക്കർ