ETV Bharat / state

'കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാൻ ശ്രമം തുടരും, പൂരം നടത്തിപ്പിലും മാറ്റം കൊണ്ട് വരും': സുരേഷ് ഗോപി - SURESH GOPI ON KOCHI METRO - SURESH GOPI ON KOCHI METRO

ഡൽഹിയിലേക്ക് പോകുന്നതിന് മുന്‍പായി മാധ്യമങ്ങളെ കണ്ട തൃശൂര്‍ എംപി സുരേഷ് ഗോപി, തൃശൂര്‍ പൂരത്തിൻ്റെ നടത്തിപ്പില്‍ മാറ്റം കൊണ്ടുവരുമെന്നും മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള ശ്രമം തുടരുമെന്നും പറഞ്ഞു. കേരളത്തിന് വേണ്ടിയും തമിഴ്‌നാടിന് വേണ്ടിയുമുള്ള എംപിയായി താന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂര്‍ പൂരം സുരേഷ് ഗോപി  സുരേഷ് ഗോപി കൊച്ചി മെട്രോ  Suresh Gopi On Kochi Metro and Pooram  Suresh Gopi MP
Suresh Gopi (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 6, 2024, 2:21 PM IST

സുരേഷ് ഗോപി മാധ്യമങ്ങളോട് (ETV Bharat)

തൃശൂർ: കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള ശ്രമം തുടരുമെന്ന് തൃശൂര്‍ എംപി സുരേഷ് ഗോപി. ഇത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോക്‌നാഥ് ബെഹ്‌റയുമായി സംസാരിക്കുന്ന കാര്യമാണ്. അതിന് മുന്‍പ് മുഹമ്മദ് ഹനീഷുമായി സംസാരിച്ചിരുന്നു.

അതുകൊണ്ടാണ് അന്ന് അദ്ദേഹം തന്നെ അംമ്പാസിഡറാക്കാന്‍ നോക്കിയത്. അപ്പോ, ഇവിടുത്തെ ചില ആള്‍ക്കാര്‍ അത് ചാണകമാകുമെന്ന് പറഞ്ഞു. ഇനി ഇപ്പോ പാര്‍ലമെൻ്റില്‍ അവര്‍ ചാണകത്തെ സഹിക്കട്ടെയെന്നും സുരേഷ് ഗോപി പരിഹസിച്ചു. ഡല്‍ഹിയിലേക്ക് പോകുന്നതിന് മുന്‍പായി തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

തൃശൂര്‍ പൂരത്തിൻ്റെ നടത്തിപ്പില്‍ പുതിയ മാറ്റം കൊണ്ടുവരും. കമ്മിഷണറെയും കലക്‌ടറേയും ഒരുതരത്തിലും മാറ്റാന്‍ നിങ്ങള്‍ അനുവദിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരനടത്തിപ്പിലെ മാറ്റം സംബന്ധിച്ച് ഇന്നലെ കലക്‌ടറുമായി സംസാരിച്ചതായും സുരേഷ് ഗോപി പറഞ്ഞു.

തൃശൂരുകാര്‍ എന്നെ തെരഞ്ഞെടുത്താല്‍ തൃശൂരില്‍ ഒതുങ്ങി നില്‍ക്കില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. കേരളത്തിന് വേണ്ടിയും തമിഴ്‌നാടിന് വേണ്ടിയുമുള്ള എംപിയായി താന്‍ പ്രവര്‍ത്തിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കര്‍ണാടകയില്‍ അതിൻ്റെ ആവശ്യമില്ല. അവിടെ തന്നെക്കാള്‍ നല്ല ആണ്‍കുട്ടികള്‍ ഉണ്ട്.

കോണ്‍ഗ്രസിലെയും സിപിഐയിലെയും സിപിഎമ്മിലെയും മനുഷ്യരാണ് തനിക്ക് വോട്ട് ചെയ്‌തത്. എസ്‌ഡിപിഐയിലെയും മനുഷ്യര്‍ തനിക്ക് വോട്ട് ചെയ്‌തിട്ടുണ്ട്. കപടതയില്ലാത്ത മതേതരവാദികളാണ് തന്നെ ജയിപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

Also Read: സുരേഷ് ഗോപിയുടെ വരവ് ആഘോഷമാക്കി തൃശൂരിലെ ബിജെപി പ്രവര്‍ത്തകര്‍; റോഡ് ഷോയില്‍ പങ്കെടുത്ത് ആയിരങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.