ETV Bharat / state

വേനല്‍ചൂടിനെ പ്രതിരോധിക്കാന്‍ ആധുനിക സൗകര്യങ്ങളും പ്രത്യേക മെനുവുമൊരുക്കി തിരുവനന്തപുരം മൃഗശാല - special arrangements for animals - SPECIAL ARRANGEMENTS FOR ANIMALS

കുരങ്ങുകൾക്കും കരടികൾക്കും ഐസ് ഫ്രൂട്ട്, മൃഗങ്ങൾക്ക് വിശ്രമിക്കാൻ തണൽക്കുടകൾ, പാമ്പുകൾക്ക് എസിയും ഫാനും, വേനല്‍ചൂടിനെ പ്രതിരോധിക്കാന്‍ ആധുനിക സൗകര്യങ്ങളും പ്രത്യേക മെനുവുമൊരുക്കി മൃഗശാല

ICE FRUITS FOR MONKEYS BEARS  TRIVANDRUM ZOO  SUMMER HEAT  കേന്ദ്ര മൃഗശാല അതോറിറ്റി
Summer Heat: Zoo makes special arrangements for animals (Etv Bharat)
author img

By ETV Bharat Kerala Team

Published : May 5, 2024, 12:23 PM IST

തിരുവനന്തപുരം : കൊടുംചൂടിൽ ഉരുകിയൊലിക്കുകയാണ് കേരളം. മൃഗശാലകളിലെ പക്ഷിമൃഗാദികളിലും പടരുകയാണ് വേനൽചൂടിന്‍റെ ആഘാതം. ഉഷ്‌ണതരംഗത്തെ പ്രതിരോധിക്കാൻ തിരുവനന്തപുരം മൃഗശാലയിൽ പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ.

മൃഗങ്ങളുടെ കൂടുകളിൽ എസിയും ഫാനും ഭക്ഷണക്രമത്തിലടക്കം മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം. ഉഷ്‌ണതരംഗ സാധ്യത മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര മൃഗശാല അതോറിറ്റി പുതുക്കിയ മാർഗനിർദേശങ്ങൾ നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മൃഗശാലയിൽ മൃഗങ്ങളുടെ സംരക്ഷണത്തിനായി കൂടുതൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

  • കുരങ്ങുകൾക്കും കരടികൾക്കും ഐസ് ഫ്രൂട്ട് :
    കുരങ്ങുകൾ, മുള്ളൻപന്നി, പന്നിക്കരടി, ഹിമാലയൻ കരടി എന്നീ മൃഗങ്ങളുടെ ഭക്ഷണത്തിൽ ജലാംശം കൂടുതൽ ഉള്ള പഴങ്ങളും പച്ചക്കറികളും ഫ്രീസറിൽ തണുപ്പിച്ച് ഐസ് ഫ്രൂട്ടിന്‍റെ മാതൃകയിലാണ് ഇപ്പോൾ നൽകുന്നത്. എല്ലാ മൃഗങ്ങളുടെയും കുടിവെള്ളത്തിൽ ധാതുലവണങ്ങൾ (ഇലെക്ട്രോലൈറ്റ്സ്) കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് വെയിലേൽക്കുന്ന ഓപ്പൺ കൂടുകളിൽ മൃഗങ്ങൾക്ക് വിശ്രമിക്കാനും മറഞ്ഞിരിക്കാനും തെങ്ങോലയിലും പനയോലയിലും നിർമിച്ച താത്കാലിക തണൽക്കുടകളും സജ്ജമാക്കി.
  • കൂടുകളിൽ സ്പ്രിങ്ക്ളറും വാട്ടർ മിസ്ററ് സംവിധാനവും :
    കടുവ, സിംഹം, പന്നിക്കരടി, ഹിമാലയൻ കരടി എന്നിവയുടെ കൂടുകളിൽ വെള്ളം സ്പ്രേ ചെയ്യുന്ന വാട്ടർ മിസ്ററ് സംവിധാനവും, അമേരിക്കൻ റിയപക്ഷികൾ, പുള്ളിപ്പുലി, നീലക്കാള, ശലഭോദ്യാനം എന്നിവിടങ്ങളിൽ സ്പ്രിങ്ക്ളർ ഉപയോഗിച്ച് വെള്ളം ചീറ്റുന്ന സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. പാമ്പിൻകൂടുകളിൽ എയർ കണ്ടീഷണർ സംവിധാനത്തിന് പുറമെ ഫാനുകളും സ്ഥാപിച്ചിട്ടുണ്ട്.

വേനൽക്കാലം ആരംഭിച്ച ശേഷം ഇതുവരെ സൂര്യാഘാതമോ (ഹീറ്റ് സ്ട്രോക്ക്) നിർജലീകരണമോ കാരണമുള്ള അസുഖങ്ങളോ മരണങ്ങളോ ഒന്നും മൃഗശാലയിൽ റിപ്പോർട്ട് ചെയ്‌തിട്ടില്ല. നിലവിലുള്ള താപപ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമാണെന്നതിന്‍റെ തെളിവാണ് ഇതെന്നാണ് മൃഗശാല അധികൃതരുടെ വിലയിരുത്തൽ. ഇതിന് പുറമെ മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്‍റെ മേൽനോട്ടത്തിൽ തിരുവനന്തപുരം വിമൻസ് കോളജിലെ സുവോളജി വിഭാഗം അധ്യാപികയായ ഡോ. വോൾഗ, ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ ലക്ഷ്‌മി എന്നിവർ അന്തരീക്ഷ ഊഷ്‌മാവും ആർദ്രതയും മൃഗങ്ങളിൽ ഉണ്ടാക്കുന്ന സമ്മർദം പഠനവിധേയമാക്കുകയാണ്.

മൃഗങ്ങളുടെ ശരീരത്തിലെ സ്ട്രെസ് ഹോർമോൺ ആയ കോർട്ടിക്കോസ്റ്റീറോയ്‌ഡ്‌സ് ആണ് പരിശോധിക്കുന്നത്. നിലവിൽ അത്തരത്തിൽ ആശങ്കാജനകമായ ഒന്നും കണ്ടെത്തിയിട്ടില്ല. നിലവിൽ ഉഷ്‌ണതരംഗ സാധ്യത കണക്കിലെടുത്ത് മൃഗശാലകൾ തമ്മിലുള്ള മൃഗ കൈമാറ്റങ്ങൾ ഉൾപ്പെടെയുള്ള പ്രവൃത്തികൾ കേന്ദ്ര മൃഗശാല അതോറിട്ടി താത്കാലികമായി നിർത്തിവച്ചു.

Also Read: ചൂടുകാലത്ത് വില്ലനായി 'ഹീറ്റ് റാഷ്'; കൂടുതലും ബാധിക്കുന്നത് കുട്ടികളെ, വരാതെ നോക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

മറ്റു സംസ്ഥാനങ്ങളിലെ പല മൃഗശാലകളിലും ജല ദൗർലഭ്യം ഉൾപ്പെടെയുള്ള കടുത്ത സാഹചര്യങ്ങൾ നിലനിൽക്കുകയാണ്. എന്നാൽ തിരുവനന്തപുരം മൃഗശാലയിൽ രണ്ട് സ്വാഭാവിക കുളങ്ങളും, ശുദ്ധജല ലഭ്യതയ്ക്കായി കുഴൽകിണറുകളും കൂടാതെ സംസ്ഥാന ജല അതോറിറ്റിയുടെ ജലവിതരണവും ഉള്ളതിനാൽ നിലവിൽ ജല ദൗർലഭ്യതയുടെ സാഹചര്യമില്ലെന്ന് മൃഗശാല സൂപ്രണ്ടിന്‍റെ ചുമതയുള്ള വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.