കൊല്ലം: തമിഴ്‌നാട് സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചു താഴ്‌ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. സേലം സ്വദേശി ധനപാലൻ ആണ് മരിച്ചത്. അപകടത്തില്‍ പതിനാറോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. 30 ഓളം സേലം സ്വദേശികളാണ് ബസില്‍ സഞ്ചരിച്ചിരുന്നത്.
ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപം ഇന്ന് (ഡിസംബര്‍ 4) പുലർച്ചെ ആയിരുന്നു അപകടമുണ്ടായത്. അപകടം നടന്ന ഉടൻതന്നെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
Read Also: പരമ്പരാഗത കാനനപാത വഴിയുള്ള ശബരിമല തീർഥാടനത്തിന് ഹൈക്കോടതിയുടെ വിലക്ക്