കോഴിക്കോട്: മാവൂർ റോഡിൽ അരയിടത്ത് പാലത്തിന് സമീപം നിയന്ത്രണം വിട്ട ബസ് മറിഞ്ഞു. ബസിലുണ്ടായിരുന്ന 42 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ആയിഷാബീവി (60), സരള (58), പ്രബിത (40), അമീറ (37), ജൂനൈദ് (25), അനിഷ (38), ഉണ്ണി (49), ദിദി (33), റിഷാന (21), ലീല (56), ഹനീഷ (40), ഫാബിയ (16), മുസ്‌തഫ (19), ദിയ (20), ഫാത്വിമ സഫ (20), ദിയ റാഷിദ് (26), അംന (19), അമൃത (26), സീന (42), ലളിത (64), അല്‍അയ (22), ഷംനാസ് (17), വൈഷ്‌ണവി (19), നാസര്‍ (53), ഹരിത (26), തസ്‌ലീന (47), ഒമാന(46), ഇയ്യാത്തുമ്മ (57), ഫാത്വിമ ഹെന (24), അക്ഷയ (22), അശ്വനി (24), ഫാമിദ (30), ഫസീല (34), ശ്രുതി (30), സരിത്ത് കുമാര്‍ (47), ജമീല (57), അബ്‌ദുല്‍ ഖാദര്‍ (67), രജീഷ് (26), ഷഹദീയ (22), ഗാര്‍ഗി (35), ബംഗാള്‍ സ്വദേശി ബാദിറാമു (74) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
![PRIVATE BUS ACCIDENT KOZHIKODE സ്വകാര്യബസ് അപകടം കോഴിക്കോട് BUS ACCIDENT MAVOOR ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു](https://etvbharatimages.akamaized.net/etvbharat/prod-images/04-02-2025/23472733_bus.jpeg)
പരിക്കേറ്റവരില്‍ 11 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവരെ തൊട്ടടുത്ത ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജ് റൂട്ടില്‍ ഓടുന്ന കെഎല്‍ 12 സി 6676 ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബസ് മറിഞ്ഞയുടന്‍ പരിസരത്തുണ്ടായിരുന്നവർ ആദ്യം രക്ഷാപ്രവർത്തനം നടത്തി. കൂടാതെ ഫയർ യൂണിറ്റും പൊലീസും സ്ഥലത്തെത്തിയാണ് ബസിന് അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചത്. അപകടത്തെത്തുടർന്ന് കോഴിക്കോട് മാവൂർ റോഡിൽ ഗതാഗതം തടസപ്പെട്ടു.
തൊട്ടടുത്തുതന്നെ ഏറെ തിരക്കുള്ള വ്യാപാര സ്ഥാപനങ്ങളും മാളുകളും ഉണ്ട്. എന്നാൽ ആ സമയത്ത് റോഡരികിൽ കൂടുതൽ ആളുകൾ ഇല്ലാതിരുന്നത് അപകടത്തിന്‍റെ വ്യാപ്‌തി കുറച്ചു. റോഡിന് കുറുകെ മറിഞ്ഞ ബസ് ക്രെയ്ൻ എത്തിച്ചാണ് ഉയർത്തി റോഡിൽ നിന്നും മാറ്റിയത്. വൈകുന്നേരം ആയതുകൊണ്ട് ബസിൽ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ഉണ്ടായിരുന്നത്.