തിരുവനന്തപുരം: നിയന്ത്രണം വിട്ട പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പ് പാര്‍വതി പുത്തനാറിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മനോജ്, ജിബു എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ ജീപ്പിന്‍റെ ചില്ല് തകര്‍ത്ത് നീന്തി രക്ഷപ്പെട്ടു. പെട്രോളിങ്ങിനിടെ ഇന്നലെ (ജൂലൈ 28) പുലര്‍ച്ചെ 2 മണിക്കാണ് സംഭവം.
കരിക്കകം, ചാക്ക റോഡിലെ ആറ്റുവരമ്പ് ഭാഗത്ത് വച്ചാണ് അപകടം. ആറ്റുവരമ്പിലെ വളവ് തിരിയുന്നതിനിടെ എതിരെയെത്തിയ വാഹനത്തിന്‍റെ ലൈറ്റ് കാരണം ഉദ്യോഗസ്ഥരുടെ കാഴ്‌ച മങ്ങി. ഇതോടെ ജീപ്പിന്‍റെ നിയന്ത്രണം നഷ്‌ടമാകുകയും വഴിയരികിലെ പുത്തനാറിലേക്ക് മറിയുകയുമായിരുന്നു.
പാര്‍വതി പുത്തനാറിന് കരയിലുള്ള കൈവരിയും വൈദ്യുതി പോസ്റ്റും ഇടിച്ചു തകര്‍ത്താണ് ജീപ്പ് വെള്ളത്തിലേക്ക് മറിഞ്ഞത്. കരയിലേക്ക് നീന്തിക്കയറിയ ശേഷം ഉദ്യോഗസ്ഥര്‍ പേട്ട പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പുലര്‍ച്ചയോടെ ക്രെയിന്‍ എത്തിച്ച് ജീപ്പ് ഉയര്‍ത്തി കരക്കെത്തിച്ചു.
ALSO READ: ആലപ്പുഴയിൽ കാര്‍ അപകടം; 2 ഡിവൈഎഫ്‌ഐ നേതാക്കള്‍ മരിച്ചു, 2 പേര്‍ക്ക് പരിക്ക്