ETV Bharat / state

പഠനവൈകല്യമുള്ള 14-കാരിയെ തുടര്‍ച്ചയായി പീഡിപ്പിച്ചു; 48-കാരന് 90 വർഷം കഠിനതടവും പിഴയും

പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക് ആന്‍ഡ്‌ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്.

PATHANAMTHITTA NEWS  POCSO CASE IN KERALA  LATEST MALAYALAM NEWS  പത്തനംതിട്ട പോക്‌സോ കേസ്
ബാബു ജോർജ് (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

പത്തനംതിട്ട: പതിനാലുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ 48-കാരന് 90 വർഷത്തെ കഠിന തടവും മുന്നേ കാൽ ലക്ഷം രൂപ പിഴയും ശിക്ഷ. ഓമല്ലൂർ ഊപ്പമൺ സ്വദേശി ബാബു ജോർജിനെയാണ് പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക് ആന്‍ഡ്‌ സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പഠനവൈകല്യമുള്ള പതിനാലുകാരിയായ പെൺകുട്ടിയെ തുടർച്ചയായി ബലാത്സംഗം ചെയ്‌തതായി 2020-ൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് വിധി.

2020 സെപ്റ്റംബർ 8 മുതൽ നവംബർ ഒന്ന് വരെയുള്ള കാലയളവിൽ അവധി ദിവസങ്ങളിൽ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ പെൺകുട്ടിയെ എത്തിച്ച് പല തവണ പീഡിപ്പിച്ചതായാണ് കേസ്. ലൈംഗിക പീഡനം കൂടാതെ പ്രതി പെൺകുട്ടിയെ ദേഹോപദ്രവമേൽപ്പിക്കുകയും പീഡനവിവരം പുറത്ത് പറഞ്ഞാൽ കിണട്ടിൽ എറിഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഷെഡ്ഡിലെ കട്ടിലിൽ കെട്ടിയിട്ടാണ് പ്രതി പീഡിപ്പിച്ചതെന്ന് പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. പരാതി ലഭിച്ചതിൻ്റെ പിറ്റേന്ന് തന്നെ പൊലീസ് പ്രതിയെ പിടികൂടി.
പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടര്‍ ആയിരുന്ന എ ആർ ലീലാമ്മയുടെ നേതൃത്വത്തിലാണ് കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ജെയ്‌സൺ മാത്യൂസ് ഹാജരായി. വാദം കേട്ടതിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി, പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരം 85 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും, ഭീഷണിപ്പെടുത്തിയ കുറ്റത്തിന് 3 വർഷം കഠിന തടവും, ബാലനീതി നിയമത്തിലെ 75 ആം വകുപ്പ് പ്രകാരം രണ്ട് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷിച്ച് പത്തനംതിട്ട അഡീഷണൽ ആൻഡ്‌ സെഷൻസ് ജഡ്‌ജി ജയകുമാർ ജോണാണ് ഉത്തരവിട്ടത്.

ALSO READ: ഇനി അക്രമികളെ ശക്തമായി നേരിടാം; സ്‌ത്രീകള്‍ക്ക് സൗജന്യ സ്വയം പ്രതിരോധ പരിശീലനവുമായി കേരള പൊലീസ്

ശിക്ഷാ കാലാവധി ഒരുമിച്ച് ഒരു കാലയളവിൽ അനുഭവിച്ചാൽ മതി. പിഴ തുക അടയ്ക്കാത്ത പക്ഷം പ്രതി 4 വർഷം അധിക കഠിനതടവ് അനുഭവിക്കണം. നഷ്‌ടപരിഹാരത്തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും കുട്ടിയുടെ പുനരധിവസം ഉറപ്പാക്കാനും കോടതി നിർദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.