പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറില്‍ പത്തനംതിട്ട മണ്ഡലത്തില്‍ രേഖപ്പെടുത്തിയത് 3.54% പോളിങ്. ആറന്‍മുളയിലാണ് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 14,157 പേര്‍ ഇവിടെ വോട്ട് രേഖപ്പെടുത്തിയതായാണ് രാവിലെ എട്ടര വരെയുള്ള കണക്ക്.
മണ്ഡലത്തിലെ 14,29,700 വോട്ടർമാരിൽ 89045 പേര്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തി. 3.93 ശതമാനം പുരുഷൻമാരും 3.19 ശതമാനം സ്ത്രീകളുമാണ് ആദ്യ മണിക്കൂറിൽ വോട്ട് ചെയ്‌തത്.
Also Read : 'നാലര ലക്ഷം വോട്ടുകൾ ലഭിക്കും'; ആത്മവിശ്വാസം പങ്കുവച്ച് അനിൽ ആന്‍റണി - ANIL ANTONY CASTS VOTE