ETV Bharat / state

'ജയരാജന്‍റെ അവസ്ഥ പരമ ദയനീയം'; സോഷ്യല്‍ മീഡിയയില്‍ മനു തോമസ്-പി ജയരാജന്‍ വാക്‌പോര് - P Jayarajan and Manu Thomas fight - P JAYARAJAN AND MANU THOMAS FIGHT

പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ സിപിഎം കണ്ണൂര്‍ മുന്‍ ജില്ല കമ്മിറ്റിയംഗം മനു തോമസും പി ജയരാജനും തമ്മില്‍ വാക്‌പോര്. പി.ജയരാജന്‍ ഫേസ് ബുക്കിലിട്ട പോസ്റ്റാണ് ഇതിന് കാരണമായത്. പോസ്റ്റിന് പിന്നാലെ ജയരാജനെ വെല്ലുവിളിച്ച് മനു തോമസ് രംഗത്ത്.

MANU THOMAS CPM  P JAYARAJAN  CPM KANNUR  മനു തോമസ് പി ജയരാജന്‍
Manu Thomas and P Jayarajan (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 26, 2024, 6:55 PM IST

കണ്ണൂർ : സിപിഎമ്മിന്‍റെ ശക്തി കേന്ദ്രമായ കണ്ണൂരിൽ പാർട്ടി ബന്ധം ഉപേക്ഷിച്ചു പോയ മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് സംസ്ഥാനത്തെ തന്നെ ഏറ്റവും കരുത്തനായ പി.ജയരാജനെ നേരിട്ട് വെല്ലുവിളിക്കുന്നതാണിപ്പോള്‍ സോഷ്യൽ മീഡിയയിലെ ചര്‍ച്ച. മനു തോമസിനെ തള്ളിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പി ജയരാജൻ ഇട്ട പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് കാരണം. മനു തോമസ് ആരെയാണ് കബളിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും തെറ്റായ ആരോപണങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ പാര്‍ട്ടിയെ കിട്ടില്ലെന്നും പി. ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെ ജയരാജനെ വെല്ലുവിളിച്ച് മനുവും ഫേസ്ബുക്ക് പോസ്റ്റുമായി എത്തി.

പി. ജയരാജന്‍റെ പോസ്റ്റ്‌ ഇങ്ങനെ...

ഒരു 'വിപ്ലവകാരി'യുടെ പതനം വലത് പക്ഷ മാധ്യമങ്ങള്‍ എത്ര ആഘോഷമായാണ് കൊണ്ടാടുന്നത് എന്നത് ആലോചിച്ച് നോക്കുക. കോളജ് ജീവിത കാലത്ത് ചപ്പാരപ്പടവിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഒരു യുവാവ് എസ്എഫ്ഐ പ്രവര്‍ത്തകന്‍ ആയി. കോളജ് യൂണിയന്‍ ഭാരവാഹിയായി, എസ്എഫ്ഐ നേതാവ് ആയി.

ഡിവൈഎഫ്ഐയുടെ നേതാവായി ഉയരുന്നു, തദ്ദേശ ഭരണ സ്ഥാപനത്തിലെ ഭാരവാഹി ആയും മാറുന്നു. സിപിഐ (എം) അംഗമാകുന്നു. ഒടുവില്‍ പാര്‍ട്ടി ജില്ല കമ്മിറ്റി അംഗമായി നിയോഗിക്കപ്പെടുന്നു. കൊല്ലങ്ങളായി സിപിഐ(എം) നേതാവായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് 2024 ജൂണ്‍ 24ന് അതേവരെ കിട്ടാത്ത മാധ്യമ കവറേജ് എന്തുകൊണ്ട് ലഭിക്കുന്നു എന്നതാണ് കൗതുകകരം.

അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. ജയില്‍ ജീവിതം ഉണ്ടായിട്ടുണ്ട്. അക്കാലത്തൊന്നും നല്‍കാത്ത 'അനീതിക്കെതിരായ പോരാളി' പരിവേഷം ഇപ്പോള്‍ മാത്രം നല്‍കുന്നതിന്‍റെ പിന്നിലെന്താണ്? ഒറ്റ ഉത്തരമേ ഉള്ളൂ, അദ്ദേഹം സിപിഐ(എം) ല്‍ നിന്ന് സ്വയം പുറത്ത് പോയിരിക്കുന്നു.

അത്തരമൊരാളെ ഉപയോഗിച്ച് പാര്‍ട്ടിക്കെതിരെ എന്തെല്ലാം പറയിപ്പിക്കാന്‍ പറ്റും എന്നാണ് മാധ്യമ ശ്രമം. ഈ മാധ്യമ ശ്രമത്തിന്‍റെ ഭാഗമെന്നോണം ജൂണ്‍ 25ന്‍റെ മനോരമ പത്രത്തില്‍ എനിക്കെതിരെയും അദ്ദേഹം ഒരു പരാമര്‍ശം നടത്തിയതായി കാണുന്നു. അത് ഒരു പൊതുപ്രവര്‍ത്തകനായ എന്നെ ജനമധ്യത്തില്‍ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും.

കഴിഞ്ഞ 15 മാസമായി യാതൊരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താതെ വീട്ടിലിരുന്ന ആള്‍, എന്തിനേറെ പറയുന്നു അതിനിര്‍ണ്ണായകമായ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാത്തയാള്‍ സ്വര്‍ണ്ണക്കടത്ത് കൊട്ടേഷന്‍ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ഉന്നയിക്കുമ്പോള്‍ ആരെയാണദ്ദേഹം കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. അദ്ദേഹം പാര്‍ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വച്ച് ബോധപൂര്‍വ്വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന് അരുനില്‍ക്കാന്‍ പാര്‍ട്ടിയെ കിട്ടില്ല.

അതേ സമയം പാർട്ടിക്ക് ലഭിക്കുന്ന അനുഭാവികളുടെ പരാതികൾ പോലും അന്വേഷിച്ച് നടപടി എടുക്കുന്ന പാരമ്പര്യമാണ് കണ്ണൂർ ജില്ലയിലെ പാർട്ടിക്കുള്ളത്. ഇവിടെ ഒരു ജില്ല കമ്മറ്റി അംഗത്തിന്‍റെ പരാതി എത്ര മാത്രം ഗൗരവമായാണ് പരിഗണിച്ചിട്ടുണ്ടാവുക എന്നത് അനുമാനിക്കാവുന്ന കാര്യമാണ്.

അതുകൊണ്ട് അദ്ദേഹമാണ് ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തേണ്ടത്. പാര്‍ട്ടി ജില്ല കമ്മിറ്റിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉള്‍പ്പെടുത്തപ്പെട്ടപ്പോള്‍ ഒരു കാര്യം അദ്ദേഹത്തോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. തളിപ്പറമ്പിലും തലശ്ശേരിയിലും നടത്തുന്ന വ്യാപാര സംരംഭങ്ങളില്‍ നിന്ന് ഒഴിവാകണം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാനാ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ്. പാര്‍ട്ടി അംഗത്വത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുണ്ട്. എന്നാല്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ മറ്റ് ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന് എല്ലാവരോടും നിഷ്‌കര്‍ഷിക്കാറുണ്ട്. ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തേണ്ടത് അദ്ദേഹം തന്നെയായിരുന്നു. അതിനാല്‍ തന്‍റെ ഇരുപതിലേറെ വർഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ വിലപ്പെട്ടതെന്ന് കരുതിയ പ്രസ്ഥാനത്തെ കരിവാരി തേക്കാതിരിക്കാന്‍ അദ്ദേഹം ഇനിയെങ്കിലും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് പി ജയരാജന്‍ പറഞ്ഞത്.

എന്നാൽ മുഖം നോക്കാതെയുള്ള മറുപടിയായിരുന്നു മനു തോമസിന്‍റേത്. പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ പി. ജയരാജൻ ചർച്ച നടത്തിയെന്നും ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിമാരെ വരെ സൃഷ്‌ടിച്ചത് പി. ജയരാജന്‍ ആണന്നുമാണ് മനു തോമസിൻ്റെ ആരോപണം. പാർട്ടിക്കറിയാത്ത, ജനങ്ങൾക്കറിയാത്ത ഒന്നും എനിക്ക് മറച്ചുവക്കാനില്ലെന്നും താങ്കൾക്ക് എന്തെങ്കിലും എന്നെ കുറിച്ച് പറയാനുണ്ടെങ്കിൽ പറഞ്ഞോ എന്നും മനു തോമസും വെല്ലുവിളിച്ചു.

മനുവിന്‍റെ പോസ്റ്റ്‌ ഇങ്ങനെ...

ശ്രീ. പി.ജയരാജൻ ...
താങ്കൾ തന്നെ സോഷ്യൽ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക് മാധ്യമങ്ങളിലൂടെ പാർട്ടിയെ കൊത്തി വലിക്കാൻ അവസരമൊരുക്കുകയാണ് താങ്കൾ ചെയ്യുന്നത്. ഉന്നത പദവിയിലിരുന്ന് പാർട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയിൽ ആക്കിയ ആളാണ് താങ്കൾ..ഓർമ്മയുണ്ടാകുമല്ലോ പലതും. താങ്കളുടെ ഇന്നത്തെ അവസ്ഥ പരമ ദയനീയവുമാണ്. താങ്കൾ സ്വന്തം ഫാൻസുകാർക്ക് വേണ്ട കണ്ടൻ്റ് പാർട്ടിയുടേത് എന്ന് തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയത് കൊണ്ട് എന്തായാലും നമ്മുക്കൊരു സംവാദം തുടങ്ങാം.

ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിമാരെ വരെ സൃഷ്‌ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ 'കോപ്പി'കച്ചവടങ്ങളും എല്ലാം നമ്മുക്ക് പറയാം. ഈയടുത്ത് പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ചർച്ച നടത്തിയതടക്കം എല്ലാം ജനങ്ങൾ അറിയട്ടെ. പാർട്ടിക്കറിയാത്ത ജനങ്ങൾക്കറിയാത്ത
ഒന്നും എനിക്ക് മറച്ചുവയ്ക്കാനില്ല. താങ്കൾക്ക് എന്തെങ്കിലും എന്നെ കുറിച്ച് പറയാനുണ്ടെങ്കിൽ പറഞ്ഞോ....
പണിയെടുത്ത് തിന്നുന്നതാണ് എനിക്കിഷ്‌ടം.
സ്വാഗതം...
(ആർമിക്കാർക്ക് കമൻ്റ് ബോക്‌സ് തുറന്നു കൊടുത്തിട്ടില്ല. സംവാദത്തിന് ഫാൻസുകാരെ അല്ല ക്ഷണിച്ചത് വെറുതെ സമയം കളയണ്ട)

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ മനു തോമസ് വിഷയം കണ്ണൂർ സിപിഐമ്മിന് കൂടുതല്‍ പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്.

Also Read : 'യുവ നേതാവ് ക്വട്ടേഷൻ സംഘത്തിനൊപ്പം ഗൂഢാലോചന നടത്തി'; മനു തോമസ് എംവി ഗോവിന്ദന് നൽകിയ കത്ത് പുറത്ത് - Manu Thomas Letter To CPM Secretary

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.