തൃശൂർ : പിപി ദിവ്യയെ സംരക്ഷിക്കുന്നത് സർക്കാറെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചേലക്കരയിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതി തയ്യാറാക്കിയത് എകെജി സെന്‍റർ ആസൂത്രണം ചെയ്‌തത് മുഖ്യമന്ത്രിയുടെ ഓഫീസ്. പ്രതിപക്ഷത്തിന്‍റെ ആരോപണം ശരിയായിരുന്നു എന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദിവ്യയെ കസ്റ്റഡിയിലെടുത്തുവെന്നത് പൊലീസിന്‍റെ അവകാശവാദം. കസ്റ്റഡിയിലെടുത്തത് പാർട്ടി ഗ്രാമത്തിൽ നിന്നാണ്. മുൻകൂർ ജാമ്യം നിരസിച്ച് മണിക്കൂറുകൾക്കുള്ളിൽ ഉള്ള കസ്റ്റഡി തെളിയിക്കുന്നത് ദിവ്യ പൊലീസിന്‍റെ മുന്നിൽ തന്നെ ഉണ്ടായിരുന്നുവെന്നാണെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.
ഒരു കുടുംബത്തിന് നീതി വാങ്ങി കൊടുക്കാതെ എന്തിനാണ് മുഖ്യമന്ത്രി ഈ കസേരയിൽ ഇരിക്കുന്നതെന്നും വിഡി സതീശൻ ചോദിച്ചു. വിഐപി പ്രതി ആയതുകൊണ്ടാണ് ദിവ്യയെ പൊലീസ് സംരക്ഷിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടാണ് ഇപ്പോൾ അറസ്റ്റ് നടത്തിയതെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം ഇന്ന് ഉച്ചയ്ക്ക് കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് നിന്ന് പിപി ദിവ്യയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ദിവ്യ പറഞ്ഞതനുസരിച്ചുള്ള സ്ഥലത്തെത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
ദിവ്യയുടെ അറസ്റ്റിന് ശേഷവും പൊലീസ് ഉരുണ്ടു കളി തുടരുകയാണെന്ന് ആരോപണമുണ്ട്. അറസ്റ്റ് വൈകീട്ടില്ലെന്നാണ് കമ്മിഷണറുടെ വിശദീകരണം. കണ്ണപുരത്ത് നിന്ന് പൊലീസ് വാഹനത്തിൽ കണ്ണൂർ എസിപി ഓഫിസിൽ എത്തിക്കാതെ നേരിട്ട് ക്രൈം ബ്രാഞ്ച് ഓഫിസിലേക്കാണ് ദിവ്യയെ എത്തിച്ചത്.
Also Read : എഡിഎമ്മിന്‍റെ മരണം; ഒടുക്കം കീഴടങ്ങി പിപി ദിവ്യ, കെട്ടടങ്ങാതെ വിവാദങ്ങളും ആരോപണങ്ങളും