കോഴിക്കോട് : ഗോഡ്സെയെ മഹത്വവത്‌കരിച്ചുള്ള കോഴിക്കോട് ചാത്തമംഗലത്തെ എൻഐടി അധ്യാപികയുടെ ഫേസ്ബുക്ക് കമന്‍റ് പരിശോധിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച് എൻഐടി മാനേജ്മെന്‍റ്. കമ്മിറ്റിയുടെ അന്വേഷണത്തിന് ശേഷം അധ്യാപിക ഷൈജ ആണ്ടവനെതിരെ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് എൻഐടി അറിയിച്ചു. രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ തത്വങ്ങൾക്കെതിരായ പരാമർശങ്ങളെ പിന്തുണക്കില്ലെന്നും എൻഐടി വ്യക്തമാക്കി.
ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്‌ണ രാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ വിവാദത്തിനിടയാക്കിയ കമന്‍റിട്ടത്. പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിങ് ഇന്ത്യ (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയില്‍ അഭിമാനം കൊള്ളുന്നു) എന്നായിരുന്നു കമന്‍റ് (NIT management has appointed a special committee).
ഹിന്ദു മഹാസഭ പ്രവര്‍ത്തകന്‍ നഥൂറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ എന്നായിരുന്നു കൃഷ്‌ണ രാജിന്‍റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എസ്എഫ്ഐ ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു.