ETV Bharat / state

രണ്ടര മാസം മുമ്പ് ഭര്‍ത്താവിന്‍റെ കരം പിടിച്ച് വയനാട്ടിലേക്ക്; സ്വന്തം വീട്ടില്‍ നിന്നും തിരിച്ചെത്തിയത് ഞായറാഴ്‌ച, നൊമ്പരമായി പ്രിയങ്ക - Newlywed from CLT Among Victims

author img

By ETV Bharat Kerala Team

Published : Jul 31, 2024, 12:50 PM IST

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ രണ്ടരമാസം മുമ്പ് വിവാഹം കഴിഞ്ഞെത്തിയ കോഴിക്കോട് സ്വദേശിനിയും.

WAYANAD MUNDAKKAI LANDSLIDE DEATH  KOZHIKODE NATIVE DEATH IN MUNDAKKAI  മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ മരണം  ഉരുള്‍പൊട്ടല്‍ കോഴിക്കോട് സ്വദേശി
Deceased Priyanka (ETV Bharat)

കോഴിക്കോട് : വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്കൊപ്പം നൊമ്പരമായി കോഴിക്കോട് നന്മണ്ട സ്വദേശിനി പ്രിയങ്കയും. രണ്ടര മാസം മുമ്പ് മാത്രമാണ് കിണറ്റുമ്പത്ത് പ്രിയങ്ക, ഭര്‍ത്താവ് ജിനുരാജിന്‍റെ കരം പിടിച്ച് വയനാട്ടിലെ ഭര്‍തൃവീട്ടിലേക്ക് എത്തിയത്. ഇരുപത്തിയഞ്ച്കാരിയായ പ്രിയങ്കയുടെ മൃതദേഹം ഇന്നലെ(30-07-2024) ദുരന്തമുഖത്ത് നിന്നും കണ്ടെടുത്തു.

കുറച്ചു ദിവസം സ്വന്തം വീട്ടില്‍ ചെലവഴിക്കാന്‍ നന്മണ്ടയിലെ വീട്ടിലെത്തിയ പ്രിയങ്ക ഞായറാഴ്‌ചയാണ് തിരികെ വയനാട്ടിലേക്ക് മടങ്ങിയത്. നന്മണ്ടയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പള്ളി സെമിത്തേരിയില്‍ പ്രിയങ്കയുടെ സംസ്‌കാരം നടക്കും. അച്ഛന്‍: കണ്ണഞ്ചേരി പുതുക്കോട്ടുമ്മല്‍ ജോസ്. അമ്മ: ഷോളി. സഹോദരന്‍: ജോഷിബ ലിബിന്‍. സഹോദരി: ജിസ്‌ന.

Also Read : വയനാട് ഉരുള്‍പൊട്ടല്‍: 123 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി; ഇതുവരെ തിരിച്ചറി‌ഞ്ഞത് 75 പേരെ മാത്രം - Official death toll in landslides

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.