ETV Bharat / state

'മുതലപ്പൊഴി'യിൽ ചർച്ചയില്ല, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു, പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി - KERALA ASSEMBLY SESSION UPDATES

author img

By ETV Bharat Kerala Team

Published : Jun 24, 2024, 1:06 PM IST

മുതലപ്പൊഴി ഹാർബറിലെ മത്സ്യത്തൊഴിലാളി മരണങ്ങളിൽ നടപടി ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി .

KERALA ASSEMBLY SESSION  നിയമസഭാ സമ്മേളനം  അടിയന്തര പ്രമേയം  OPPOSITION WALKED OUT
Kerala Assembly (ETV Bharat)

തിരുവനന്തപുരം : മുതലപ്പൊഴി ഹാർബറിലെ മത്സ്യത്തൊഴിലാളി മരണങ്ങളിൽ നടപടി ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്‌പീക്കര്‍. പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. കോവളം എംഎൽഎ എം വിൻസെന്‍റ് നൽകിയ അടിയന്തര പ്രമേയം , സഭ നിർത്തിവച്ചു ചർച്ച ചെയ്യേണ്ടെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയതോടെ, സ്‌പീക്കർ എഎൻ ഷംസീർ അടിയന്തര പ്രമേയം നോട്ടീസിന്മേലുള്ള ചർച്ചയ്ക്ക് അനുമതി നിഷേധിച്ചു.

186 കോടി രൂപയുടെ പദ്ധതിയാണ് മുതലപ്പൊഴിക്കായി തയ്യാറാക്കിയതെന്നും
സംസ്ഥാനം 40 ശതമാനവും കേന്ദ്രം 60 ശതമാനവും വഹിച്ചുള്ള പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കുകയും ചെയ്‌തുവെന്നും സജി ചെറിയാൻ നോട്ടീസിന് മറുപടിയായി നിയമസഭയിൽ പറഞ്ഞു. കേന്ദ്രത്തിന്‍റെ അനുവാദം ലഭിച്ചാൽ ടെൻഡർ ചെയ്‌ത് നിർമ്മാണ പ്രവർത്തനം ആരംഭിക്കും. ഒന്നര വർഷം കൊണ്ട് മുതലാപ്പൊഴി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.

കോടി കണക്കിന് രൂപ ചെലവഴിച്ച് ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്ന സർക്കാരിന് മുതലപ്പൊഴിയിൽ ഡ്രഡ്‌ജർ കൊണ്ട് വരാൻ കഴിയുന്നില്ലെന്ന് എം വിൻസെന്‍റ് വിമർശിച്ചു. 7 പഠനങ്ങളാണ് മുതലപ്പൊഴിയിൽ നടന്നത്. മുതലപ്പൊഴിയിൽ മരണങ്ങൾ നടക്കുമ്പോൾ സർക്കാർ യോഗം നടത്തുകയാണ്. കേന്ദ്രത്തില്‍ നിന്ന് പദ്ധതിക്ക് അംഗീകാരം ലഭിച്ച്, ടെന്‍ഡര്‍ നല്‍കി നിർമാണം പൂർത്തിയാക്കാൻ ഒന്നര വർഷം കൊണ്ട് കഴിയില്ല. മുൻ അനുഭവങ്ങൾ അതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുതലപ്പൊഴിയിൽ 125 മീറ്റർ വേണ്ടിടത് 60 മീറ്റർ വീതിയും 6 മീറ്റർ ആഴം വേണ്ടിടത് 2 മീറ്റർ ആഴവുമാണ് ഇപ്പോഴുള്ളതെന്നും മണ്ണ് ഡ്രഡ്‌ജ് ചെയ്‌ത് നീക്കം ചെയ്യുന്നതിൽ അദാനി പൂർണമായി പരാജയപ്പെട്ടുവെന്നും വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചു.

മൂന്ന് തവണ യോഗം ചേർന്ന് ഡ്രഡ്‌ജിങ് വേഗപ്പെടുത്താൻ നിർദേശം നൽകി. ഒന്നുകിൽ അദാനിയെ കൊണ്ട് ഡ്രഡ്‌ജിങ് ചെയ്യിപ്പിക്കണം. ഇല്ലെങ്കിൽ സർക്കാർ ചെയ്‌ത ശേഷം അദാനിയിൽ നിന്നും ബിൽ ഈടാക്കണം.

ഡ്രഡ്‌ജർ കൊണ്ട് പോകാൻ കഴിയാതായത് മഴക്കാലത്താണ്. ജനുവരിയിൽ ഡ്രഡ്‌ജിങ് പൂർത്തിയാക്കാമായിരുന്നു. ഹ്രസ്വ കാല പദ്ധതികൾ പൂർത്തിയാക്കിയിരുന്നെങ്കിൽ മരണങ്ങൾ സംഭവിക്കിലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി.

ALSO READ: പാർലമെൻ്റ് തെരഞ്ഞെടുപ്പ് പരാജയത്തിൽ മുന്നണിയ്ക്ക് കൂട്ടുത്തരവാദിത്വം: ജോസ് കെ മാണി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.