തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരായ ഭരണവിരുദ്ധ വികാരമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവനിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന് ലോക്‌സഭ തെരഞ്ഞെടുപ്പിൽ 43% വോട്ട് കിട്ടി. 111 നിയമസഭ മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറ്റമുണ്ടായി. ബിജെപിയിലേക്ക് വോട്ട് ചോർന്നത് എൽഡിഎഫിൽ നിന്നുമാണെന്ന് പറഞ്ഞ ഹസ്സൻ ഇ പി ജയരാജനും പ്രകാശ് ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്‌ചയിലെ അന്തർധാര എന്തായിരുന്നുവെന്നും ചോദിച്ചു.
ആലപ്പുഴയിലും സമാനമായ സാഹചര്യമുണ്ടായി. ബിജെപി മുന്നേറ്റം ഉണ്ടാക്കിയ ഇടങ്ങളിൽ എല്ലാം വോട്ട് ചോർച്ച സിപിഐഎമ്മിൽ നിന്നുമാണ് ഉണ്ടായത്. സിപിഎം ബിജെപി ഡീൽ തൃശൂരിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്നും എം എം ഹസ്സൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ALSO READ: സുരേഷ് ഗോപിയുടെ വരവ് ആഘോഷമാക്കി തൃശൂരിലെ ബിജെപി പ്രവര്‍ത്തകര്‍; റോഡ് ഷോയില്‍ പങ്കെടുത്ത് ആയിരങ്ങള്‍