കാസർകോട്: ഓണത്തിന് 2000 ഓണം ചന്തകള്‍ സഹകരണ സംഘം ആരംഭിക്കുമെന്ന് സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. കൊവിഡ് കാലത്തും വെള്ളപ്പൊക്ക സമയത്തും പൊതുജനങ്ങള്‍ക്ക് താങ്ങായി നിന്നത് സഹകരണ പ്രസ്ഥാനമാണ്. സാമൂഹ്യ പ്രതിബന്ധതയോടെ സഹകരണത്തോടെയാണ് സഹകരണ മേഖല പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുന്നുമ്മലിലെ കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിന്‍റെ നവീകരിച്ച മുഖ്യ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ആരോഗ്യരംഗത്ത് സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. കുമ്പള ജനറല്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി ഓഫീസിന്‍റെയും കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രി ഡിജിറ്റലൈസേഷന്‍, ലിക്വിഡ് ഓക്‌സിജന്‍ പ്ലാന്‍റിന്‍റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് വലിയ മുന്നേറ്റം നടത്താന്‍ സഹകരണ മേഖലയ്ക്ക് കഴിഞ്ഞുവെന്നും സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്ന ചികിത്സ ചെലവുകളുടെ പകുതി മാത്രമേ സഹകരണ ആശുപത്രികളില്‍ വാങ്ങിക്കുന്നുള്ളുവെന്നും മന്ത്രി സൂചിപ്പിച്ചു.
സാമൂഹ്യ പ്രതിബദ്ധയാണ് സഹകരണ ആശുപത്രികളുടെ പ്രധാന ലക്ഷ്യം. കേരളത്തില്‍ സഹകരണ മേഖലയില്‍ 208 ഓളം ആശുപത്രികളുണ്ട്. പരിയാരത്തും കൊച്ചിയിലും ഉണ്ടായിരുന്ന രണ്ട് സഹകരണ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാരിന് നല്‍കി. വിവിധ സഹകരണ ആശുപത്രികളില്‍ മെഡിക്കല്‍ കോളജിന് സമാനമായ ചികിത്സ സൗകര്യങ്ങളാണ് നല്‍കി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് കാലത്ത് സഹകരണ ആശുപത്രികള്‍ മികച്ച പ്രവത്തനങ്ങളാണ് നടത്തിയതെന്നും സ്വകാര്യ ആശുപത്രികള്‍ 3000 രൂപ ഈടാക്കിയ പള്‍സ് ഓക്‌സിമീറ്ററുകള്‍ 500 രൂപയ്ക്ക് ലഭ്യമാക്കി ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ നമുക്ക് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
Also Read: ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പ്: ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു