ETV Bharat / state

'മരണപ്പെട്ടവർക്കും വോട്ട് ചെയ്യാൻ അവസരം'; വീണ്ടും ഇരട്ട വോട്ട് ആരോപണവുമായി അടൂർ പ്രകാശ് - Adoor Prakash about Double Vote - ADOOR PRAKASH ABOUT DOUBLE VOTE

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരട്ട വോട്ട് ആരോപണവുമായി യുഡിഎഫ് ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർഥി അടൂർ പ്രകാശ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ തന്നെ ക്രമക്കേട് കാണിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

LOK SABHA ELECTION 2024  ADOOR PRAKASH  DOUBLE VOTE  ELECTION COMMISSION
Adoor Prakash Again Accused Of Double Vote In Lok Sabha election
author img

By ETV Bharat Kerala Team

Published : Apr 3, 2024, 2:18 PM IST

Updated : Apr 3, 2024, 2:46 PM IST

Adoor Prakash Again Accused Of Double Vote In Lok Sabha election

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ഇരട്ട വോട്ട് ആരോപണവുമായി യുഡിഎഫ് ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർഥി അടൂർ പ്രകാശ്. 13,66,000 ത്തോളം വോട്ടർമാർ ആറ്റിങ്ങൽ മണ്ഡലത്തിലുണ്ടെന്നും ഇതിൽ 1,64,006 വോട്ടുകൾ ഇരട്ടിപ്പുണ്ടെന്നും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അടൂർ പ്രകാശ് ആരോപിച്ചു.

ഒരു വോട്ടർക്ക് ഒന്നിൽ കൂടുതൽ ബൂത്തിലോ, ഒരേ ബൂത്തിൽ തന്നെയോ തൊട്ടടുത്ത മണ്ഡലത്തിൽ പോലും വോട്ടുള്ളവരുണ്ടെന്നും തെളിവുകൾ ഉൾപ്പെടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. പരാതി കഴിഞ്ഞ തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉന്നയിച്ചു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കഴിഞ്ഞ വർഷം പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.

23000-ത്തോളം ഇരട്ട വോട്ട് വർക്കലയിൽ മാത്രമുണ്ട്. 2,00,174 വോട്ടർമാരുള്ള ആറ്റിങ്ങൽ മണ്ഡലത്തിൽ 23590 ഇരട്ട വോട്ടുകളുണ്ട്. 20000 ത്തോളം വോട്ടുകൾ നെടുമങ്ങാട് മണ്ഡലത്തിലുണ്ട്. 20,472 വോട്ടുകൾ വാമനപുരം മണ്ഡലത്തിലും 18,775 വോട്ടുകൾ അരുവിക്കര മണ്ഡലത്തിലും ഇരട്ടിപ്പുണ്ട്. നാളെയാണ് അന്തിമ വോട്ടർപട്ടിക ഇറങ്ങുന്നത്. ഇതിന് ശേഷം കോടതിയെ സമീപിക്കുന്ന കാര്യം തീരുമാനിക്കുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

വ്യാപകമായി തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്മാർ ക്രമക്കേടിന് കൂട്ട് നിൽക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഒരാളെ പോലും വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് സർക്കാരിൽ നിന്നും വാക്കാലുള്ള നിർദേശം നൽകിയതായി വിവരം ലഭിച്ചു. പരാതി നൽകിയ ശേഷം സോഫ്റ്റ്‌ കോപ്പി ആവശ്യപ്പെട്ടപ്പോൾ തരാൻ കഴിയില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നും മറുപടി ലഭിച്ചത്.

കഴിഞ്ഞ വർഷം നടപടി സ്വീകരിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കലക്‌ടർക്ക് നിർദേശം നൽകിയിരുന്നു. ആധുനികമായ സൗകര്യങ്ങളാണ് വോട്ടർ ലിസ്‌റ്റ് തയ്യാറാക്കാൻ ഉപയോഗിച്ചത്. മരണപ്പെട്ടവരെ ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. മരണപ്പെട്ടവർക്കും വോട്ട് ചെയ്യാൻ അവസരം നൽകുകയാണ് ഇവിടെ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ തന്നെ ക്രമക്കേട് കാണിക്കുന്നുവെന്നും അതാരൊക്കെയാണെന്ന് കണ്ടെത്തണമെന്നും അടൂർ പ്രകാശ് സൂചിപ്പിച്ചു.

കള്ളവോട്ട് ചെയ്യാനെത്തുന്നവർക്കെതിരെ നിയമനുസൃതമായ നടപടി സ്വീകരിക്കണം. 1,72,000 വോട്ടുകളുടെ കണക്കുകൾ ചീഫ് ഇലക്‌ടറൽ ഓഫീസർക്കും കേരളത്തിന്‍റെ ചുമതലയുള്ള സെൻട്രൽ ഇലക്ഷൻ കമ്മിഷണർക്കും നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ 312 ഇരട്ട വോട്ടുകൾ മാത്രമേ കണ്ടെത്തിയുള്ളു. ഇതു നിരുത്തരവാദപരമായ സമീപനമാണ്. നാളെ അന്തിമ വോട്ടർ പട്ടിക വന്നതിന് ശേഷം നിയമപരമായി നേരിടുമെന്നും അടൂർ പ്രകാശ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ : ആറ്റിങ്ങലിൽ മാത്രമല്ല കേരളത്തിൽ എല്ലായിടത്തും മത്സരം യുഡിഎഫും എൽഡിഎഫും തമ്മില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു. ബിജെപി കേന്ദ്ര മന്ത്രിയെ തന്നെ രംഗത്തിറക്കിയത് കൊണ്ട് കാര്യമില്ല. മത്സര ചിത്രം വ്യക്തമാണെന്നും അടൂർ പ്രകാശ് പറഞ്ഞു.

വോട്ട് ഇരട്ടിപ്പുമായി ബന്ധപ്പെട്ട് ശ്രദ്ധയിൽപ്പെട്ട കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കൂടി ശ്രദ്ധയിൽ കൊണ്ട് വരാനാണ് ശ്രമിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെതിരെയല്ല ആരോപണമെന്നും, നാമനിർദേശ പത്രിക നാളെ സമർപ്പിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

ALSO READ : ഇടുക്കിയില്‍ എൽഡിഎഫിനെ പിന്തുണച്ച് ഡിഎംകെ; അതിർത്തി ഗ്രാമങ്ങളിലെ തമിഴ് വോട്ടുകൾ ലക്ഷ്യം

Last Updated : Apr 3, 2024, 2:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.