ETV Bharat / state

കുവൈറ്റ് തീപിടിത്തം: മരിച്ച ആകാശിന്‍റെ വീട്ടിലെത്തി ആരോഗ്യ മന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറും - Veena George visited Akash home

ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ ആകാശിന്‍റെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ

PTA KUWAIT  KUWAIT FIRE  DEPUTY SPEAKER  ചിറ്റയം ഗോപകുമാര്‍
മരിച്ച ആകാശിന്‍റെ അമ്മയെ ആശ്വസിപ്പിക്കുന്ന വീണ ജോര്‍ജ്ജ് (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 13, 2024, 8:06 PM IST

വീണ ജോര്‍ജ്ജും ചിറ്റയം ഗോപകുമാറും കുവൈറ്റ് ദുരന്തത്തില്‍ മരിച്ച ആകാശിന്‍റെ വീട്ടില്‍ (ETV Bharat)

പത്തനംതിട്ട: കുവൈറ്റിലെ മംഗഫിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടത്തിൽ മരിച്ച ആകാശ് എസ് നായരുടെ പന്തളം മുടിയൂർക്കോണത്തെ വീട്ടിൽ ആരോഗ്യമന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ സന്ദർശിച്ചു. കുവൈറ്റിൽ അപകടത്തിൽ പെട്ടവർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തിൽ മരിച്ചവരിൽ കൂടുതൽ പേർ പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരാണ്. ഏറെ വേദനാജനകമാണ് സംഭവമെന്നും മന്ത്രി പറഞ്ഞു. മരിച്ചവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള സഹായവും സർക്കാർ നൽകും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനോട് സഹായം അഭ്യർഥിച്ചിട്ടുണ്ട്. നോർക്ക വഴി കൂടുതൽ ഏകോപനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ പരേതനായ ശശിധരന്‍റെ മകൻ ആകാശ് എസ് നായർ(32) കഴിഞ്ഞ എട്ടുവർഷമായി കുവൈറ്റിലാണ് ജോലി നോക്കിവന്നത്. അവിവാഹിതനായ ആകാശ് ഒരു വർഷം മുമ്പ് അവധിക്ക് നാട്ടിലെത്തി മടങ്ങിയതാണ്.

Also Read: ആരോഗ്യ മന്ത്രി കുവൈറ്റിലേക്ക്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.