ഇടുക്കി : ശമ്പളം കിട്ടാത്തതിൽ തല കുത്തി നിന്ന് പ്രതിഷേധം നടത്തി കെഎസ്ആർടിസി ജീവനക്കാരൻ. മൂന്നാർ ഡിപ്പോയിലെ കെഎസ്‌ആർടിസ് ഡ്രൈവർ കെ എസ് ജയകുമാറാണ് വേറിട്ട രീതിയിൽ പ്രതിഷേധം നടത്തിയത് (KSRTC Employee Protested ) . മൂന്നാർ ഉദുമൽപേട്ട അന്തർ സംസ്ഥാന റൂട്ടിൽ സർവ്വിസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് ജയകുമാർ അരമണിക്കൂർ നേരമാണ് ജയകുമാർ പ്രതിഷേധിച്ചത്.
മാസം തുടങ്ങി 14 ദിവസം പിന്നിട്ടിട്ടും ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് ജയകുമാർ വിത്യസ്‌തമായ സമര രീതി തെരഞ്ഞെടുത്തത്. ബിഎംഎസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നലെയാണ് സമരം സംഘടിപ്പിച്ചത്. ശമ്പളം ഇനിയും ലഭിച്ചില്ലെങ്കിൽ സമരരീതി കടുപ്പിക്കുമെന്ന് ജീവനക്കാർ അറിയിച്ചു.
ALSO READ : 7 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കെഎസ്‌ആര്‍ടിസി; പിരിച്ചുവിടല്‍ കരാര്‍ മാനദണ്ഡം പാലിക്കാതെ