ETV Bharat / state

സംസ്ഥാനത്ത് 4 പുതിയ ഐടിഐകള്‍, പട്ടികവർഗക്കാർക്ക് 1000 രൂപ ഓണസമ്മാനം; മന്ത്രിസഭ തീരുമാനങ്ങള്‍ ഇതൊക്കെ - Cabinet Meeting Kerala

ഇന്ന് (11/09/2024) നടന്ന മന്ത്രിസഭ യോഗത്തില്‍ നാല് പുതിയ ഐടിഐകള്‍ക്ക് അനുമതി നല്‍കി. 60 വയസിന് മുകളിൽ പ്രായമുള്ള പട്ടികവർഗക്കാർക്ക് 1000 രൂപ ഓണസമ്മാനം പ്രഖ്യാപിച്ചു. ഏഴാം സംസ്ഥാന ധനകാര്യ കമ്മിഷന്‍ രൂപീകരിക്കാനും മന്ത്രിസഭ യോഗത്തില്‍ തിരുമാനമെടുത്തു.

സംസ്ഥാന മന്ത്രിസഭ തീരുമാനങ്ങള്‍  കാബിനെറ്റ് തീരുമാനങ്ങള്‍  പുതിയ 4 ഐഐടിയ്ക്ക് അനുമതി  ദുരിതാശ്വാസ നിധി തുക വിതരണം
Pinarayi Vijayan (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 11, 2024, 10:32 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ ഐടിഐകള്‍ സ്ഥാപിക്കാന്‍ സ്ഥാപിക്കാൻ കേരള സംസ്ഥാന മന്ത്രിസഭ തീരുമാനം. സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ സ്ഥാപിക്കാനാണ് ഇന്നത്തെ (11/09/2024) മന്ത്രിസഭ യോഗം അനുമതി നൽകിയത്. നേമം മണ്ഡലത്തിലെ ചാല, ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂർ മണ്ഡലത്തിലെ എടപ്പാൾ എന്നിവിടങ്ങളിലാണ് ഐടിഐകള്‍ ആരംഭിക്കുക.

ഗവ. ഐടിഎകളും കോഴ്‌സുകളും

ഗവ. ഐ.ടി.ഐ നാഗലശ്ശേരി

  • അഡിറ്റിവ് മാനുഫാക്‌ടറിങ് ടെക്‌നീഷ്യൻ (3D പ്രിന്‍റിങ്)
  • കമ്പ്യൂട്ടർ എയ്‌ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിങ്
  • ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ
  • ഇൻഫർമേഷൻ ടെക്നോളജി

ഗവ. ഐ.ടി.ഐ എടപ്പാൾ

  • ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്രോഗ്രാമിങ് അസിസ്റ്റന്‍റ്
  • ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി
  • മെക്കാനിക് മോട്ടോർ വെഹിക്കിൾ
  • സോളാർ ടെക്‌നീഷ്യൻ (ഇലക്ട്രിക്കൽ)

ഗവ. ഐ.ടി.ഐ പീച്ചി

  • ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി
  • ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ
  • ഇലക്ട്രീഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ
  • മെക്കാനിക് മോട്ടോർ വെഹിക്കിൾ

ഗവ. ഐ.ടി.ഐ ചാല

  • അഡിറ്റിവ് മാനുഫാക്‌ചറിങ് ടെക്‌നീഷ്യൻ (3D പ്രിന്റിങ്)
  • ഇൻഡസ്ട്രിയൽ റോബോട്ടിക്‌സ് ആൻഡ് ഡിജിറ്റൽ മാനുഫാക്‌ചറിങ് ടെക്‌നീഷ്യൻ
  • മറൈൻ ഫിറ്റർ
  • മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ എഫക്‌ട്‌സ്
  • വെൽഡർ (ആറ്റിങ്ങൽ ഐടിഐയിൽ നിന്നും രണ്ട് യൂണിറ്റ് ഷിഫ്റ്റ് ചെയ്യുന്നു)

നാല് ഐടിഐകളിലെ 60 സ്ഥിരം തസ്‌തികകളിലെ നിയമനം നിലവിലുള്ള ജീവനക്കാരുടെ പുനിര്‍വിന്യാസത്തിലൂടെയും പുനക്രമീകരണത്തിലൂടെയുമായിരിക്കും നടപ്പാക്കുക. മൂന്ന് ക്ലര്‍ക്ക്‌മാരുടെ സ്ഥിരം തസ്‌തികകള്‍ പുതുതായി സൃഷ്‌ടിക്കും. നാല് വാച്ച്മാന്‍മാരെയും നാല് കാഷ്വല്‍ സ്വീപ്പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.

പട്ടികവർഗക്കാർക്ക് ഓണസമ്മാനം

സംസ്ഥാനത്തെ 60 വയസിന് മുകളിൽ പ്രായമുള്ള 55,506 പട്ടികവർഗക്കാർക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി നൽകാനും മന്ത്രിസഭ തീരുമാനമായി. ഇതിന് 5,55,06,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.

പൊട്ടച്ചാൽ തോട് പ്രളയ നിവാരണത്തിന് 14.5 കോടി രൂപയുടെ പദ്ധതി

എറണാകുളം കളമശ്ശേരി നഗരസഭയിലെ പൊട്ടച്ചാൽ തോട് പ്രളയ നിവാരണത്തിന് 14.5 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം നല്‍കി. കളമശ്ശേരി നഗരസഭയിലെ പൊട്ടച്ചാൽ, പരുത്തേലി പ്രദേശങ്ങളിൽ പ്രളയ - വെള്ളക്കെട്ട് സാധ്യതകൾ പൂർണമായി ഒഴിവാക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന പ്രളയ നിവാരണ പദ്ധതിയാണിത്. കളമശ്ശേരി സഭയിലെ അൽഫിയ നഗർ, അറഫാ നഗർ, വിദ്യാനഗർ, കൊച്ചി സർവകലാശാല തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്. പൊട്ടച്ചാൽ തോടിൻ്റെ സമഗ്ര നവീകരണം പദ്ധതിയിലൂടെ സാധ്യമാകും.

വർഷങ്ങളായി വെള്ളക്കെട്ടുള്ള പ്രദേശത്ത് മാപ്പിങ് നടത്തിയത് ജലവിഭവ വകുപ്പാണ്. ബോക്‌സ് കൽവർട്ട് ഉപയോഗിച്ച് വീതികൂട്ടി തോട് സംരക്ഷിക്കുന്നതാണ് പദ്ധതി. മഴക്കാലത്തെത്തുന്ന വെള്ളം മുഴുവൻ സുഗമമായി ഒഴുകിപ്പോകാൻ വഴിയൊരുക്കുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപകൽപന. കൽവർട്ടും പുനസ്ഥാപിക്കും.

ഏഴാം സംസ്ഥാന ധനകാര്യ കമ്മിഷന്‍

ഏഴാം സംസ്ഥാന ധനകാര്യ കമ്മിഷന്‍ രൂപീകരിക്കാന്‍ തിരുമാനിച്ചു. മുന്‍ പ്ലാനിങ് ബോര്‍ഡ് അംഗം കെ എന്‍ ഹരിലാല്‍ ഏഴാം സംസ്ഥാന ധനകാര്യ കമ്മിഷന്‍റെ ചെയര്‍മാനാകും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറിയും കമ്മിഷന്‍ അംഗങ്ങളാകും. രണ്ട് വര്‍ഷത്തെ കാലാവധിയാണ് കമ്മിഷനുള്ളത്.

പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും ധനസ്ഥിതി അവലോകനം ചെയ്‌ത് കമ്മിഷന്‍ ശുപാര്‍ശ സമര്‍പ്പിക്കും. പഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും നല്‍കാവുന്ന വിവിധതരം നികുതി, തീരുവ, ചുങ്കം, ഫീസ് എന്നിവ നിര്‍ണയിക്കും. പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

അഡിഷണൽ സെക്രട്ടറി (കമ്മിഷൻ സെക്രട്ടറി) - ഒന്ന്, ജോയിന്‍റ് സെക്രട്ടറി - ഒന്ന്, അണ്ടർ സെക്രട്ടറി - ഒന്ന്, അക്കൗണ്ട്സ് / സെക്ഷൻ ഓഫിസർ - മൂന്ന്, അസിസ്റ്റന്‍റ് - ഒമ്പത്, കമ്പ്യൂട്ടർ അസിസ്റ്റന്‍റ് - മൂന്ന്, കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ് - മൂന്ന്, ഓഫിസ് അറ്റൻഡന്‍റ് - മൂന്ന്, പാർട്ട് ടൈം സ്വീപ്പർ - ഒന്ന്, ഡ്രൈവർ - ഒന്ന് എന്നിങ്ങനെ തസ്‌തികകള്‍ സൃഷ്‌ടിക്കും. ധനകാര്യവകുപ്പില്‍ നിന്നുള്ള ജീവനക്കാരെയാണ് കമ്മിഷന്‍റെ ഓഫിസിലേക്ക് അനുവദിക്കുക.

നിയമനം

ഇടുക്കി ജില്ലയിൽ പിതാവിന്‍റെയും രണ്ടാനമ്മയുടെയും ക്രൂര മർദനത്തിനിരയായ മാസ്റ്റർ ഷെഫീക്കിനെ സംരക്ഷിക്കുന്ന എ എച്ച് രാഗിണിക്ക് തൊടുപുഴ ഐസിഡിഎസിൽ അറ്റന്‍ഡര്‍ തസ്‌തിക സൃഷ്‌ടിച്ച് നിയമനം നല്‍കും.

ടെണ്ടര്‍ ​അംഗീകാരം
പത്തനംതിട്ട ജില്ലയിലെ പുതമണ്‍പാലം പുനര്‍ നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ ഇന്നത്തെ മന്ത്രിസഭ യോഗം ​അംഗീകരിച്ചു. തിരുവനന്തപുരം പാച്ചല്ലൂര്‍ - വെങ്ങാനൂര്‍ റോഡിന് സമര്‍പ്പിച്ച ടെണ്ടറും അംഗീകരിച്ചു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ കിഫ്ബി പാക്കേജിൽ ഉൾപ്പെടുത്തി 22 എംഎൽഡി ഡബ്ല്യുടിപി, 16 എൽഎൽ, 10 എൽഎൽ & 0.5 എൽഎൽ കപ്പാസിറ്റിയുളള ഒഎച്ച്എസ്‌ആര്‍എസ്, ആര്‍ഡബ്ല്യുപിഎം, സിഡബ്ല്യുജിഎംഎസ്‌, , സിഡബ്ല്യുപിഎംഎസ്‌, പവർ എൻഹാൻസ്മെന്‍റ് വർക്കുകൾ, ഇലക്ട്രോ മെക്കാനിക്കൽ വർക്കുകൾ, ലീഡിങ് പൈപ്പുകൾ, ആര്‍ഡബ്ല്യുപിഎച്ചിൻ്റെ പരിഷ്ക്കരണം, വിതരണ ശൃംഖല നല്‍കല്‍, റോഡ് പുനസ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ക്കുള്ള ടെണ്ടർ അംഗീകരിക്കും.

ഗവ. പ്ലീഡര്‍

കാസര്‍കോട് ജില്ലാ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക്ക് പ്രോസിക്യുട്ടറുടെ തസ്‌തികയിലേക്ക് അഡ്വ. പി വേണുഗോപാലന്‍ നായരെ നിയമിക്കും.

നിരാക്ഷേപ സാക്ഷ്യപത്രം നൽകും

ദേശീയ പാത വിഭാഗം സംസ്ഥാനത്ത് നടപ്പിലാക്കുന്ന വികസന പ്രവൃത്തികളുടെ ഭാഗമായി 5000 കോടി രൂപയ്ക്കു മുകളിൽ ചെലവ് വരുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് നോമിനേഷൻ അടിസ്ഥാനത്തിൽ ക്വാറികൾ നടത്തുന്നതിനുള്ള അനുമതിക്കായി സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ക്ക് ഇളവ് വരുത്തി ലേലം ഒഴിവാക്കി നിരാക്ഷേപ സാക്ഷ്യപത്രം നൽകും.

കരാർ കാലയളവ് അല്ലെങ്കിൽ അഞ്ച് വർഷമോ ഏതാണോ കുറവ് അതുവരെ ആയിരിക്കും അനുമതി ഉണ്ടായിരിക്കുക. ഖനനം ചെയ്തെടുത്ത പാറ അനുമതി നൽകിയിട്ടുള്ള എൻഎച്ച്എഐ റോഡ് നിർമാണ പദ്ധതികളുടെ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കുന്നുള്ളു എന്ന് ഉറപ്പാക്കണം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണം

2024 സെപ്‌തംബര്‍ നാല് മുതൽ 10 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 3,75,74,000 രൂപയാണ് വിതരണം ചെയ്‌തത്. 1803 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ​ഗുണഭോക്താക്കൾ.

ജില്ലതിരിച്ചുള്ള വിവരങ്ങൾ

  • തിരുവനന്തപുരം 183 പേർക്ക് 36,41,000 രൂപ
  • കൊല്ലം 190 പേർക്ക് 33,21,000 രൂപ
  • പത്തനംതിട്ട 31 പേർക്ക് 11,64,000 രൂപ
  • ആലപ്പുഴ 303 പേര്‍ക്ക് 64,80,000 രൂപ
  • കോട്ടയം 42 പേർക്ക് 15,78,000 രൂപ
  • ഇടുക്കി 10 പേര്‍ക്ക് 1,42,000 രൂപ
  • എറണാകുളം 96 പേര്‍ക്ക് 19,62,000 രൂപ
  • തൃശൂർ 121 പേർക്ക് 31,60,000 രൂപ
  • പാലക്കാട് 416 പേർക്ക് 81,05,000 രൂപ
  • മലപ്പുറം 52 പേർക്ക് 9,46,000 രൂപ
  • കോഴിക്കോട് 91 പേർക്ക് 19,10,000 രൂപ
  • വയനാട് 5 പേർക്ക് 2,68,000 രൂപ
  • കണ്ണൂർ 203 പേർക്ക് 29,18,000 രൂപ
  • കാസര്‍കോട് 60 പേർക്ക് 19,79,000 രൂപ

എന്നിങ്ങനെയാണ് വിതരണം ചെയ്‌തത്.

Also Read: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ; പദ്ധതിക്ക് മന്ത്രിസഭാ അനുമതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.