ETV Bharat / state

അംഗത്വം പുതുക്കാതെ ജില്ല കമ്മിറ്റി അംഗം; മനു തോമസിന്‍റെ പടിയിറക്കത്തിലൂടെ കണ്ണൂർ സിപിഎം നേരിടുന്നത് മറ്റൊരു പ്രതിസന്ധി - MANU THOMAS LEFTED CPM PARTY - MANU THOMAS LEFTED CPM PARTY

മനുവിൻ്റെ പടിയിറക്കം കണ്ണൂരിൽ സിപിഎമ്മിനെ പിടിച്ചുകുലുക്കും എന്നുറപ്പാണ്. കണ്ണൂർ പോലുള്ള പാർട്ടി ശക്തി കേന്ദ്രത്തിൽ ഒരു ജില്ലാ കമ്മിറ്റിയംഗം അംഗത്വം പുതുക്കാത്തത് സംസ്ഥാന സിപിഎം രാഷ്ട്രീയത്തിൽ അത്യപൂർവ്വ സംഭവമാണ്.

MANUTHOMAS  CPM  കണ്ണൂർ ജില്ല കമ്മിറ്റിയംഗം മനുതോമസ്  മനു തോമസ്
Manu Thomas (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 25, 2024, 1:11 PM IST

കണ്ണൂർ: സ്വർണ്ണ കള്ളക്കടത്ത് സംഘത്തിനെതിരെ പാർട്ടിയിൽ സ്വീകരിച്ച വിട്ടുവീഴ്‌ചയില്ലാത്ത നിലപാടിൽ ലക്ഷ്യ സ്ഥാനത്തു എത്താൻ കഴിയാത്ത ദുഃഖത്തിൽ പാർട്ടി വിട്ട് മനു തോമസ്. സ്വർണക്കള്ളക്കടത്ത് സംഘത്തിൽ നിന്ന് ലാഭവിഹിതമായി സ്വർണ്ണം കൈപ്പറ്റി, ആകാശ് തില്ലങ്കേരിക്ക് രഹസ്യങ്ങൾ ചോർത്തി നൽകി എന്നീ ഗുരുതര പരാതികളാണ് ജില്ലയിലെ പ്രമുഖ ഡിവൈഎഫ്ഐ നേതാവും ഇന്നത്തെ യുവജന ക്ഷേമ ബോർഡ് സംസ്ഥാന അധ്യക്ഷനുമായ ഷാജറിനെതിരെ മനു തോമസ് പാർട്ടി ജില്ലാ നേതൃത്വത്തിന് നൽകിയത്.

പക്ഷെ പാർട്ടി തിരുത്തിയില്ലെന്ന് മാത്രം അല്ല, മനുവിനെ ഒറ്റപ്പെടുത്താനും ശ്രമിച്ചു. യുവ നേതാവും ക്വട്ടേഷൻ സംഘത്തലവനും സംസാരിക്കുന്ന ശബ്‌ദരേഖ സഹിതം ആയിരുന്നു മനുവിൻ്റെ പരാതി. എന്നാൽ ജില്ല നേതൃത്വം അത് ഗൗരവമായി എടുത്തില്ല. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെറ്റു തിരുത്തൽ രേഖയിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ മനു ഈ വിഷയം വീണ്ടും ഉന്നയിച്ചു.

ഇതോടെയാണ് പരാതി അന്വേഷിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ എം സുരേന്ദ്രനെ നിയോഗിച്ചത്. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തിനെതിരെ നിലയുറപ്പിച്ചതോടെ മനുവിനെതിരെ സൈബർ ആക്രമണവും ഉണ്ടായി. യുവ നേതാവുമായി ബന്ധമുള്ള പാർട്ടി ഓഫീസ് ഭാരവാഹിയിൽ നിന്നും മനുവിൽ നിന്നും വിശദമായ മൊഴിയെടുത്തു. എങ്കിലും തുടർനടപടികൾ ഉണ്ടായില്ല.

അന്വേഷണം തൃപ്‌തികരമല്ലെന്നും ആരോപണ വിധേയനെ മുതിർന്ന ചില നേതാക്കൾ സംരക്ഷിക്കുന്നു എന്നുമാണ് മനുവിൻ്റെ പരാതി. പാർട്ടിയിൽ ഒറ്റപ്പെടുത്താനുള്ള ശ്രമം ഒരു വിഭാഗത്തിൽ നിന്നുണ്ടായതോടെയാണ് മനു പാർട്ടിയിൽ നിന്നകന്നത്. ഒടുവിൽ പോരാട്ടം ലക്ഷ്യം നേടിയില്ലെന്ന് മനസ്സിലാക്കി സ്വയം പടിയിറങ്ങുകയായിരുന്നു.

പക്ഷെ മനുവിൻ്റെ പടിയിറക്കം കണ്ണൂരിൽ സിപിഎമ്മിനെ പിടിച്ചുകുലുക്കും എന്നുറപ്പാണ്. തികഞ്ഞ ജനകീയനായിരുന്ന മനു തോമസ് കണ്ണൂർ എസ്എൻ കോളേജിൽ എസ്എഫ്ഐ യൂണിറ്റ് പ്രസിഡൻ്റായാണ് പൊതുരംഗത്തേക്ക് ഇറങ്ങുന്നത്. പടിപടിയായി കോളേജ് യൂണിയൻ ചെയർമാൻ, സർവകലാശാല യൂണിയൻ ചെയർമാൻ, എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് എന്നീ നിലകളിലേക്ക് ഉയർന്നു.

ഇതിനിടെ സിപിഎം ആലക്കോട് ഏരിയ കമ്മിറ്റി അംഗവുമായി. കഴിഞ്ഞ ജില്ല സമ്മേളനത്തിലാണ് ജില്ല കമ്മിറ്റിയിലേക്ക് എത്തുന്നത്. ഫെബ്രുവരിയിൽ ആയിരുന്നു പാർട്ടി അംഗത്വം പുതുക്കേണ്ടിയിരുന്നത്. അംഗത്വം പുതുക്കാൻ മനുവിന് താൽപര്യമില്ലാത്ത കാര്യം ജില്ല സെക്രട്ടറി എം വി ജയരാജൻ ആണ് ജില്ല കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്‌തത്.

ഒരു വർഷത്തിലേറെയായി പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി കൃഷിയും വായനയും കഥയെഴുത്തുമായി കഴിയുകയായിരുന്നു മനു തോമസ്. 2010 ലാണ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പദവിയിൽ എത്തിയത്. കണ്ണൂർ പോലുള്ള പാർട്ടി ശക്തി കേന്ദ്രത്തിൽ ഒരു ജില്ലാ കമ്മിറ്റിയംഗം അംഗത്വം പുതുക്കാത്തത് സംസ്ഥാന സിപിഎം രാഷ്ട്രീയത്തിൽ തന്നെ അത്യപൂർവ്വ സംഭവമാണ്.

പാർട്ടിയുടെ ഭാവി വാഗ്‌ദാനം എന്ന പ്രതീക്ഷയുണ്ടായിരുന്ന മനു തോമസ് സിപിഎം വിടുന്നത് ഗുരുതര ആരോപണങ്ങൾ ഉയർത്തി കൊണ്ട് തന്നെയാണ്. നിരാശയോടെയാണ് പാർട്ടി വിട്ടതെന്നും, വേദനയുണ്ടെന്നും മനു പറയുമ്പോൾ ലോക്ഭസഭ തെരഞ്ഞെടുപ്പ് പരാജയ ശേഷം മറ്റൊരു വിവാദം കൂടി സിപിഎമ്മിൽ ഉറഞ്ഞുകൂടും എന്ന് ഉറപ്പാണ്.

Also Read: 'ബിജെപി അനുകൂല പ്രസ്‌താവനകൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി': ഇപിക്കെതിരെ ജില്ല കമ്മിറ്റിയിൽ രൂക്ഷ വിമർശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.