തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കും തിരിച്ചും പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചു.
ട്രെയിനുകളുടെ വിവരങ്ങൾ
- മംഗലുരു ജംഗ്ഷന്‍-കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ (നമ്പര്‍ 06047) സെപ്‌റ്റംബര്‍ 9, 16, 23 ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തും. മംഗലുരു ജംഗ്ഷനില്‍ നിന്ന് രാത്രി 11 ന് യാത്ര തിരിച്ച് പിറ്റേ ദിവസം രാവിലെ 10.20ന് കൊല്ലത്തെത്തിച്ചേരും.
- കൊല്ലം-മംഗലുരു ജംഗ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ (നമ്പര്‍ 06048) സെപ്റ്റംബര്‍ 3, 10, 17, 24 തീയതികളില്‍ സര്‍വ്വീസ് നടത്തും. കൊല്ലത്തു നിന്ന് വൈകിട്ട് 6.55ന് യാത്ര തിരിച്ച് പിറ്റേ ദിവസം രാവിലെ 7.30ന് മംഗലുരു ജംഗ്ഷനിലെത്തിച്ചേരും. 14 സ്ലീപ്പര്‍ കോച്ചുകള്‍, 3 ജനറല്‍ കോച്ചുകളും 2 ലഗേജ് കം ബ്രേക്ക് വാനുകളും അടങ്ങുന്നതാണ് തീവണ്ടി.
സ്‌റ്റോപ്പുകള്‍:
- മംഗലപുരം
- കാസര്‍ഗോഡ്
- കാഞങ്ങാട്
- പയ്യന്നൂര്‍
- കണ്ണൂര്‍
- തലശേരി
- വടകര
- കോഴിക്കോട്
- തിരൂര്‍
- ഷൊര്‍ണൂര്‍
- തൃശൂര്‍
- ആലുവ
- എറണാകുളം ടൗണ്‍
- കോട്ടയം, ചങ്ങനാശേരി
- തിരുവല്ല
- ചെങ്ങന്നൂര്‍
- മാവേലിക്കര
- കായംകുളം
- കൊല്ലം
- എറണാകുളം ജംഗ്ഷന്‍-യലഹങ്ക ജംഗ്ഷന്‍ ഗരീബ്രഥ് സൂപ്പര്‍ഫാസ്റ്റ് (നമ്പര്‍ 06101) സെപ്റ്റംബര്‍ 4, 6 തീയതികളില്‍ സര്‍വ്വീസ് നടത്തും. ഉച്ചയ്ക്ക് 12.40 ന് എറണാകുളത്തു നിന്നു തിരച്ച് പിറ്റേദിവസം രാത്രി 11 ന് യലഹങ്കയിലെത്തും.
- യലഹങ്ക ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ ഗരീബ്രഥ് സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ (നമ്പര്‍ 08102) സെപ്‌റ്റംബർ 5, 7 തീയതികളില്‍ സര്‍വ്വീസ് നടത്തും. പുലര്‍ച്ചെ 5 ന് യലഹങ്ക ജംഗ്ഷനില്‍ നിന്ന് യാത്ര തിരിച്ച് അതേ ദിവസം ഉച്ചയ്ക്ക് 2.20ന് എറണാകുളം ജംഗ്ഷനിലെത്തും.
സ്റ്റോപ്പുകൾ :
- എറണാകുളം ജംഗ്ഷന്‍
- തൃശൂര്‍
- പാലക്കാട്
- പോത്തന്നൂര്‍
- തിരുപ്പൂര്‍
- ഈറോഡ്
- സേലം
- വൈറ്റ്ഫീല്‍ഡ്
- കൃഷ്‌ണരാജപുരം
- യെലഹങ്ക.
- വിശാഖപട്ടണം കൊല്ലം സ്‌പെഷ്യൽ (നമ്പര്‍ 06101) സെപ്‌റ്റംബർ 04,11,18,25, ഒക്‌ടോബർ, 02,09,16,23,30 നവംബർ, 6,13,20,27 എന്നീ ദിവസങ്ങളിൽ സർവീസ് നടത്തും. രാവിലെ 8:20 ന് വിശാഖപട്ടണത്ത് നിന്ന് തിരിച്ച് പിറ്റേ ദിവസം ഉച്ചയ്ക്ക് 12:55ന് കൊല്ലത്തെത്തും.
- കൊല്ലം വിശാഖപട്ടണം സ്‌പെഷ്യൽ (നമ്പര്‍ 08540) സെപ്‌റ്റംബർ 05,12,19,26, ഒക്‌ടോബർ, 0,10,17,24,31 നവംബർ, 7,14,21,28 എന്നീ ദിവസങ്ങളിൽ സർവീസ് നടത്തും. രാത്രി 7:35 ന് കൊല്ലത്ത് നിന്ന് തിരിച്ച് പിറ്റേ ദിവസം രാത്രി 11:20ന് വിശാഖപട്ടണത്തെത്തും. 1- എസി ഫസ്റ്റ് ക്ലാസ് കോച്ച്, 2- എസി ടു ടയർ കോച്ചുകൾ, 4 - എസി ത്രീ ടയർ കോച്ചുകൾ, 2- എസി ത്രീ ടയർ ഇക്കണോമി കോച്ചുകൾ, 6- സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 3- ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, 1- സെക്കൻഡ് ക്ലാസ് കോച്ചുകൾ (ദിവ്യംഗൻ ഫ്രണ്ട്ലി ) & 1- ലഗേജ് കം ബ്രേക്ക് വാൻ. എന്നിങ്ങനെയാണ് കോച്ചുകൾ സ്റ്റോപ്പുകൾ :
- വിശാഖപട്ടണം
- ദവാട
- സമാൽകോട്ട്
- രാജമുണ്ട്രി
- ഏലൂർ
- വിജയവാഡ
- തെനാലി
- ഓംഗോൾ
- നെല്ലൂർ
- ഗുഡൂർ
- റെനിഗുണ്ട
- കാട്‌പാടി
- ജോലാർപേട്ട
- സേലം
- ഈറോഡ്
- തിരുപ്പൂർ
- പോത്തന്നൂർ
- പാലക്കാട്
- തൃശൂർ
- ആലുവ
- എറണാകുളം ടൗൺ
- കോട്ടയം
- ചങ്ങാശ്ശേരി
- തിരുവല്ല
- ചെങ്ങന്നൂർ
- മാവേലിക്കര
- കായംകുളം
- കൊല്ലം
Also Read : വൈഫൈ മുതൽ ഷവർ വരെ; യൂറോപ്യന്‍ ട്രെയിനുകളെ വെല്ലാന്‍ വന്ദേ ഭാരത്, സ്ലീപ്പര്‍ കോച്ചുകള്‍ വരുന്നു - VANDE BHARAT SLEEPER TRAIN