ETV Bharat / state

വരി നില്‍ക്കേണ്ട, വീട്ടിലിരുന്ന് മൊബൈലില്‍ ചെയ്യാം...; സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ടിക്കറ്റ് ബുക്കിങ് ഇപ്പോള്‍ വളരെ എളുപ്പം - OP Ticket Booking - OP TICKET BOOKING

സ്‌മാര്‍ട്ട്‌ ഫോണോ കമ്പ്യൂട്ടറോ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ടിക്കറ്റ് എളുപ്പത്തില്‍ എടുക്കാം. ചെയ്യേണ്ട കാര്യങ്ങള്‍ അറിയാം...

STEPS TO GET OP TICKET ONLINE  GOVT HOSPITALS OP TICKET ONLINE  ഒപി ടിക്കറ്റ് ഓണ്‍ലൈനായി  ഓണ്‍ലൈനില്‍ ഒപി ടിക്കറ്റ് എടുക്കാം
Representative Image (Etv Bharat)
author img

By ETV Bharat Kerala Team

Published : Sep 28, 2024, 10:52 AM IST

ന്തെങ്കിലും തരത്തിലുള്ള അസുഖം വന്നാല്‍ ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരാണ് നമ്മളില്‍ ഏറെ പേരും. പകര്‍ച്ച വ്യാധികളുടെ കാലത്തോ മറ്റ് രോഗങ്ങള്‍ കൂടുതല്‍ ആളുകളെ അലട്ടുന്ന സമയത്തോ സര്‍ക്കാര്‍ ആശുപത്രികളുടെ ഒപി കൗണ്ടറിന് മുന്നില്‍ നീണ്ട വരി തന്നെ കാണാനാകും. ചില രോഗങ്ങള്‍ മാറണമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തന്നെ പോകണം എന്ന് പഴമക്കാര്‍ പറയുന്നതും നാം കേള്‍ക്കാറുണ്ട്.

പലപ്പോഴും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ഒപി ടിക്കറ്റ് ലഭിക്കണമെങ്കില്‍ അല്‍പം കാത്തുകെട്ടി കിടക്കേണ്ടി വരാറുണ്ട്. എന്നാല്‍ നമ്മുടെ കയ്യിലുള്ള സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ സിംപിളായി ഒപി ടിക്കറ്റ് എടുക്കാം. ഇത്രമാത്രം ചെയ്‌താല്‍ മതി.

  • യൂസര്‍ ഫ്രെണ്ട്‌ലി ആയിട്ടുള്ള ഏതെങ്കിലും ഒരു സെര്‍ച്ച് ബാര്‍ (eg: Google Chrome) ല്‍ ehealth Kerala സെര്‍ച്ച് ചെയ്യുക.
STEPS TO GET OP TICKET ONLINE  GOVT HOSPITALS OP TICKET ONLINE  ഒപി ടിക്കറ്റ് ഓണ്‍ലൈനായി  ഓണ്‍ലൈനില്‍ ഒപി ടിക്കറ്റ് എടുക്കാം
വെബ്‌സൈറ്റില്‍ നിന്ന് (ETV Bharat)
  • ആദ്യം കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്‌ത് login here ഓപ്‌ഷന്‍ തെരഞ്ഞെടുക്കുക.

  • പുതിയൊരു ഇന്‍റര്‍ഫേസ് ഇപ്പോള്‍ തുറന്നുവരും. നേരത്തെ അക്കൗണ്ട് ക്രിയേറ്റ് ചെയ്‌തവരാണെങ്കില്‍ ആ വിവരങ്ങള്‍ വച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്. ആദ്യമായി ലോഗിന്‍ ചെയ്യുന്നവരാണെങ്കില്‍ തുറന്നിരിക്കുന്ന ഇന്‍റര്‍ഫേസില്‍ New Registration? എന്നതില്‍ ക്ലിക് ചെയ്യുക. തുറന്നുവരുന്ന ഇന്‍റര്‍ഫേസില്‍ ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്‌ത് നല്‍കുക. ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ തെറ്റുകള്‍ സംഭവിക്കാതെ ശ്രദ്ധിക്കുക.

  • ശേഷം I Agree ക്ലിക്ക് ചെയ്‌ത് Proceed കൊടുക്കുക
  • ആധാറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഒടിപി ടൈപ്പ് ചെയ്‌ത് verify കൊടുക്കുക.
  • ഇപ്പോള്‍ മറ്റൊരു ഇന്‍റഫേസ് തുറന്നുവന്നിട്ടുണ്ടാകും. ഇതില്‍ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ കാണാവുന്നതാണ്. ഇതിന് താഴെയായി മൊബൈല്‍ നമ്പര്‍ ചേര്‍ക്കുക.
  • ശേഷം Submit കൊടുക്കുക. ഇതോടെ പുതിയ ഇന്‍റര്‍ഫേസിലേക്ക് കടക്കും.
  • ഇതില്‍ രജിസ്ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയായി എന്ന് കാണിക്കുന്നതിനായി Your UHID registration has been completed successfully and generated UHID is xxxx (UHID Number), You will receive a SMS to the given mobile number xxxxxxxxxx with these details എന്ന് കാണിക്കും.
  • ഇവിടെ നിന്ന് UHID നമ്പര്‍ കോപ്പി ചെയ്‌ത ശേഷം Ok ക്ലിക് ചെയ്യുക.
  • ശേഷം തുറന്നു വരുന്ന ഇന്‍റഫേസില്‍ നിന്ന് ലോഗിന്‍ ക്ലിക്ക് ചെയ്‌ത് Login Here എന്ന ഇന്‍റഫേസില്‍ UHID പേസ്റ്റ് ചെയ്യുക.
  • ഇതിന് താഴെയായി പാസ്‌വേഡും ടൈപ്പ് ചെയ്യേണ്ടതുണ്ട്. ഇവിടെയും UHID തന്നെയാണ് നല്‍കേണ്ടത്. ശേഷം കാണുന്ന കാപ്‌ച്ച കോഡ് ടൈപ്പ് ചെയ്‌ത് Login ചെയ്യുക.
  • ഇപ്പോള്‍ തുറന്നുവരുന്ന ഇന്‍റര്‍ഫേസില്‍ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്‌ത് Proceed കൊടുക്കുക.
  • മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി ടൈപ്പ് ചെയ്‌ത് Verify ക്ലിക് ചെയ്യുക.
  • Mobile Number updated and verified successfully എന്നൊരു പോപ്പ്‌അപ്പ് മെസേജ് പ്രത്യക്ഷപ്പെടും. ഇവിടെ OK ക്ലിക്ക് ചെയ്യുക.
  • ഇപ്പോള്‍ തുറന്നുവരുന്ന Login Here ഇന്‍റഫേസില്‍ UHID നമ്പറും പാസ്‌വേഡും നല്‍കുക. താഴെ കാണുന്ന കാപ്‌ച്ചയും ടൈപ്പ് ചെയ്‌ത് Login കൊടുക്കുക.
  • ഇപ്പോള്‍ മറ്റൊരു ഇന്‍റര്‍ഫേസ് തുറന്നു വരും. ഇതില്‍ വശത്തായി ചില ഓപ്‌ഷനുകള്‍ കാണാവുന്നതാണ്. അപ്പോയ്‌ന്‍മെന്‍റ് ബുക്കിങ് അടക്കം ഇവിടെ കാണാനാകും. മറുവശത്ത് UHID നമ്പര്‍, Logout ഓപ്‌ഷനുകളും കാണാം.

അപ്പോയ്‌ന്‍മെന്‍റ് എങ്ങനെ എടുക്കാം.

  • ഇന്‍റര്‍ഫേസിലെ വശത്തായി കാണുന്ന New Appointment ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  • ഇപ്പോള്‍ തുറന്നു വരുന്ന ഇന്‍റര്‍ഫേസില്‍ നിങ്ങളുടെ പേര്, UHID നമ്പര്‍ എന്നീ വിവരങ്ങള്‍ കാണാനാകും. ഇവിടെ Do you have referral/Review? എന്നൊരു ഓപ്‌ഷന്‍ കാണാനാകും. റഫറന്‍സ് ഉണ്ടെങ്കില്‍ അവിടെ Yes തെരഞ്ഞെടുക്കുക.

  • ഇവിടെ നിങ്ങളെ റഫര്‍ ചെയ്‌ത ഡോക്‌ടറുടെ പേരും ആശുപത്രിയുടെ പേരും ഡിപ്പാര്‍ട്ട്‌മെന്‍റ് പേരും ചേര്‍ക്കണം. റഫറന്‍സ് ഇല്ലെങ്കില്‍ No തെരഞ്ഞെടുക്കാവുന്നതാണ്.

  • ഇതിന് ശേഷം Proceed കൊടുക്കാം. തുറന്നുവന്ന ഇന്‍റര്‍ഫേസില്‍ നിങ്ങളുടെ ആശുപത്രിയുടെ വിവരങ്ങള്‍ ചേര്‍ക്കണം. ജില്ല, ആശുപത്രി വിഭാഗം, ആശുപത്രിയുടെ പേര്, ഡിപ്പാര്‍ട്ട്‌മെന്‍റ് എന്നിവയാണ് കൊടുക്കേണ്ടത്. ശേഷം Proceed ക്ലിക്ക് ചെയ്യാം.
  • ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുവരുന്ന ഇന്‍റര്‍ഫേസില്‍ നേരത്തെ കൊടുത്ത വിവരങ്ങള്‍ കാണാനാകും. ഇവിടെ വരുമാനം ടൈപ്പ് ചെയ്യേണ്ടതായി കാണാം. അത് ഫില്‍ ചെയ്യുക.
  • ഇതിന് താഴെയായി Select Date ഓപ്‌ഷന്‍ കാണാം. ഇവിടെ അപ്പോയ്‌ന്‍മെന്‍റ് വേണ്ട ദിവസം തെരഞ്ഞെടുക്കുക. ശേഷം Check Availability ക്ലിക്ക് ചെയ്യുക.
  • ശേഷം വരുന്ന ഇന്‍റര്‍ഫേസില്‍ ഡോക്‌ടര്‍ ലഭ്യമാകുന്ന സമയം കാണാനാകും. നിങ്ങള്‍ക്ക് സൗകര്യപ്രദമായ സമയം ഇവിടെ നിന്ന് തെരഞ്ഞെടുക്കാവുന്നതാണ്. ഇതിന് താഴെയായി ലഭ്യമായ ടോക്കന്‍ നമ്പറുകള്‍ കാണാനാകും. ഇവിടെ നിങ്ങള്‍ക്ക് വേണ്ട ടോക്കന്‍ നമ്പര്‍ തെരഞ്ഞെടുക്കുക.

  • ശേഷം താഴെ കാണുന്ന Book Appointment ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന ഇന്‍റര്‍ഫേസില്‍ നിങ്ങളുടെ പേര്, UHID നമ്പര്‍, വയസ്, ലിംഗം, ഡിപ്പാര്‍ട്ട്‌മെന്‍റ്, ടോക്കന്‍ നമ്പര്‍, അപ്പോയ്‌ന്‍മെന്‍റ് തീയതി, റിപ്പോര്‍ട്ടിങ് സമയം എന്നിവ കാണാനാകും. ഇതിന് താഴെയായി ടോക്കന്‍ പ്രിന്‍റ് ചെയ്യാനുള്ള ഓപ്‌ഷന്‍ ലഭ്യമാണ്. വിന്‍ഡോയുടെ വശത്തായി കാണുന്ന View Appointments ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ അപ്പോയ്‌ന്‍മെന്‍റ് വിവരങ്ങള്‍ കാണാം.

Also Read: പിഎഫ് കേന്ദ്രം തെരയുകയാണോ?, അടുത്തുള്ള ഓഫിസ് ഏതെന്ന് വിരല്‍ത്തുമ്പിലറിയാം, ചെയ്യേണ്ടത് ഇത്രമാത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.