എറണാകുളം: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുല്‍ പി ഗോപാലും പരാതിക്കാരിയും ഹൈക്കോടതിയില്‍ ഹാജരായി. രാഹുലിനും പരാതിക്കാരിക്കും കൗണ്‍സിലിങ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. കൗണ്‍സലിങിന് ശേഷം ഗാര്‍ഹിക പീഡന കേസ് റദ്ദാക്കുന്നതില്‍ തീരുമാനമെടുക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.
ഇരുവരുടെയും സമാധാനപരമായ വിവാഹ ജീവിതത്തിനായാണ് ഇങ്ങനെയൊരു നിലപാടെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാഹുല്‍ പി ഗോപാലിനെതിരായ പരാതിക്കാരിയുടെ ആക്ഷേപം ഗൗരവതരമാണ്. എന്നാല്‍ ഒരുമിച്ചുള്ള ജീവിതത്തിന് കേസ് തടസമാകരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നല്‍കിയ ഹര്‍ജിയിൽ ഇരുവരും ഹാജരാകാൻ സിംഗിള്‍ ബെഞ്ച് നേരത്തെ നിർദേശം നൽകിയിരുന്നു. പ്രതി രാഹുൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
നടന്നത് വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങൾ എന്ന രാഹുലിന്‍റെയും യുവതിയുടെയും വാദം തെറ്റാണ്. രാഹുൽ മദ്യപാനിയാണെന്നും, ഒരുമിച്ച് ജീവിച്ചാൽ ഭാവിയിലും അയാളിൽ നിന്ന് കൂടുതൽ പീഡനങ്ങൾ യുവതിക്ക് നേരിടേണ്ടി വരുമെന്നത് ഉറപ്പാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.
Also Read: പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പ് കേസ്; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം 6 വോട്ടുകൾക്കെന്ന് ഹൈക്കോടതി