ETV Bharat / state

ബംഗാളി നടിയുടെ പീഡനപരാതി; സംവിധായകൻ രഞ്ജിത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി - Ranjith Sexual assault case - RANJITH SEXUAL ASSAULT CASE

ബംഗാളി നടിയുടെ പീഡന പരാതിയിൽ എടുത്ത കേസിൽ സംവിധായകൻ രഞ്‌ജിത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. ജസ്റ്റിസ് സി.എസ് ഡയസിന്‍റെ ബഞ്ചാണ് ജാമ്യ ഹർജി തീർപ്പാക്കിയത്.

DIRECTOR RANJITH CASE  ബംഗാളി നടിയുടെ ലൈംഗികാരോപണക്കേസ്  രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ  സംവിധായകൻ രഞ്ജിത്ത്
High Court Dismisses Director Ranjith's Anticipatory Bail Plea (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 4, 2024, 8:30 PM IST

എറണാകുളം: ബംഗാളി നടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. സംവിധായകനെതിരെ നിലവിൽ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയാണ് സംവിധായകന്‍റെ മുൻകൂർ ജാമ്യ ഹർജി ജസ്റ്റിസ് സി.എസ് ഡയസിന്‍റെ ബഞ്ച് തീർപ്പാക്കിയത്.

പതിനഞ്ച് വർഷത്തിനുശേഷം തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ഗൂഢലക്ഷ്യത്തോടെ എന്നാണ് രഞ്ജിത്തിന്‍റെ വാദം. 2009-ൽ സിനിമ ചർച്ചകൾക്കായി ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തിയതിനു ശേഷം ലൈംഗിക ഉദ്ദേശത്തോടെ അതിക്രമം കാട്ടിയെന്നായിരുന്നു രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പരാതി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കേസിൽ ഡോക്യൂമെന്‍റെറി സംവിധായകൻ ജോഷി ജോസഫിന്‍റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമ സംഭവം നടി , ജോഷി ജോസഫിനോട് നേരത്തെ വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലായിയിരുന്നു അദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തിയത് കൂടാതെ തെളിവെടുപ്പും പുരോഗമിക്കുകയാണ്.

Also Read : ലൈംഗികാതിക്രമ കേസ്; മുന്‍കൂര്‍ ജാമ്യം തേടി രഞ്ജിത്ത് ഹൈക്കോടതിയില്‍ - Ranjith seeks anticipatory bail

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.