കോട്ടയം: ക്‌നാനായ സമുദായ ഭരണഘടന ഭേദഗതി തടഞ്ഞ് ഹൈക്കോടതി. ചിങ്ങവനത്തെ സഭ ആസ്ഥാനത്ത് നാളെ (മെയ് 21) ചേരാനിരിക്കുന്ന അസോസിയേഷന്‍ യോഗത്തില്‍ ഭേദഗതി നടത്താന്‍ പാടില്ലെന്നാണ് കോടതി ഉത്തരവിട്ടു.
ഇതോടെ പാത്രിയർക്കീസ് ബാവയും സമുദായ മെത്രാപൊലീത്തയുമായി നടക്കുന്ന പ്രശ്‌നത്തിൽ വഴിത്തിരിവുണ്ടായിരിക്കുകയാണ്. മെത്രാപൊലീത്തയെ നിഷ്ക്കാസനം ചെയ്‌ത പാത്രീയർക്കീസ് ബാവയുടെ നടപടിക്ക് ക്‌നാനായ കമ്മിറ്റി സ്റ്റേ വാങ്ങിയിരുന്നു. എന്നാൽ പുതിയ വിധി ക്‌നാനായ കമ്മിറ്റിക്ക് തിരിച്ചടിയായിരിക്കുകയാണ്.
സമുദായ മെത്രാപൊലീത്ത മാര്‍ കുര്യാക്കോസ് സേവറിയോസിന്‍റെ നേതൃത്വത്തില്‍ സ്വതന്ത്ര സഭയായി മാറാനുള്ള തീരുമാനത്തിനെതിരെയാണ് കോടതി ഉത്തരവ്.
Also Read: മാർ കുര്യാക്കോസ് സേവറിയോസിന്‍റെ സസ്‌പെന്‍ഷന്‍; പത്രിയര്‍ക്കീസ് ബാവയെ പിന്തുണച്ച് മെത്രാപൊലീത്തമാര്‍