ETV Bharat / state

സര്‍ക്കാര്‍ ഹൈസ്‌കൂളിന് മുന്‍വശം ഭക്ഷണമാലിന്യം തള്ളുന്നു; മഴ പെയ്‌താൽ ദുർഗന്ധം, പരാതിപ്പെട്ട് അധികൃതർ - FOOD WASTE DUMPED IN THE SCHOOL PREMISES - FOOD WASTE DUMPED IN THE SCHOOL PREMISES

ഇടുക്കി അടിമാലിയിൽ ദേശിയപാതയോരത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ സ്‌കൂളിൻ്റെ പരിസരത്താണ് ഭക്ഷണ മാലിന്യങ്ങൾ തളളുന്നത്. ഇതുവഴി പോകുന്ന വിനോദ സഞ്ചാരികളാണ് ഈ ഭാഗത്ത് വാഹനം നിര്‍ത്തി ഭക്ഷണാവിഷ്‌ടങ്ങൾ ഉപേക്ഷിച്ച് പോകുന്നതെന്ന് ഇവർ ആരോപിക്കുന്നു.

DUMPING FOOD WASTE IN SCHOOL PREMISE  FOOD WASTE DUMPED ON ADIMALI GOVERNMENT SCHOOL  അടിമാലി സര്‍ക്കാര്‍ സ്‌കൂളിന് മുൻവശം മാലിന്യം തളളി  ഭക്ഷണ മാലിന്യം തളളുന്നു
Food waste dumped in the premises of Adimali goverment high school Idukki (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 10, 2024, 8:30 AM IST

അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളിന് മുന്‍വശം ഭക്ഷണമാലിന്യം തള്ളുന്നതിൽ പരാതിയുമായി അദ്ധ്യാപിക (ETV Bharat)

ഇടുക്കി : അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളിന് മുന്‍ഭാഗത്ത് ദേശിയപാതയോരത്ത് ഭക്ഷണമാലിന്യം തള്ളുന്നതായി പരാതി. മഴ പെയ്‌തതോടെ ഈ ഭക്ഷണ മാലിന്യങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയുണ്ട്. ഭക്ഷണ മാലിന്യമൊഴുകി സ്‌കൂള്‍ കോമ്പൗണ്ടിലേക്കും എത്തുന്നു. വിഷയത്തില്‍ പ്രശ്‌നപരിഹാരം വേണമെന്നാണ് ആവശ്യം.

പുതിയ അധ്യായന വര്‍ഷമാരംഭിച്ച് വിദ്യാലയത്തിലേക്ക് കുട്ടികള്‍ എത്തുന്ന സാഹചര്യത്തിലാണ് അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന് മുന്‍ഭാഗത്ത് ദേശിയപാതയോരത്ത് ഭക്ഷണമാലിന്യം തള്ളുന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്. വിവിധയിടങ്ങളില്‍ ഭക്ഷണ മാലിന്യം കൂടി കിടപ്പുണ്ട്. മഴ പെയ്‌തതോടെ ഈ ഭക്ഷണ മാലിന്യങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയുണ്ട്.

ഭക്ഷണ മാലിന്യമൊഴുകി സ്‌കൂള്‍ കോമ്പൗണ്ടിലേക്കും എത്തുന്നു. വിഷയത്തില്‍ പ്രശ്‌നപരിഹാരം വേണമെന്നാണ് ആവശ്യം. തണല്‍മരങ്ങള്‍ നിറഞ്ഞ ഭാഗവും ടൗണിലെ തിരക്കൊഴിഞ്ഞ ഇടവുമായതിനാല്‍ വിനോദ സഞ്ചാരികളായി എത്തുന്നവര്‍ ഈ ഭാഗത്ത് വാഹനം നിര്‍ത്തി വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യാറുണ്ട്.

വാഹനത്തിൻ്റെ മറപറ്റി ഭക്ഷണാവശിഷ്‌ടം പാതയോരത്ത് തന്നെ നിക്ഷേപിച്ച് പോകുകയാണ് പലപ്പോഴും ഉണ്ടാകാറ്. മഴ പെയ്‌തതോടെയാണ് ഈ ഭക്ഷണ വസ്‌തുക്കള്‍ അഴുകി ദുര്‍ഗന്ധം ഉയരുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. മാലിന്യ നിക്ഷേപം തടയാന്‍ നടപടി സ്വീകരിക്കുന്നതിനൊപ്പം ഇത് സംബന്ധിച്ച് ഒരു മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാനും നടപടി വേണമെന്നാണ് ആവശ്യം.

Also Read: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.