തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ടാമത്തെ ഫയര്‍ ഫോഴ്സ് സംഘം തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു. കെഎസ്ആര്‍ടിസി ബസിലാണ് നാല് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ 52 അംഗ ഫയര്‍ ഫോഴ്സ് സേന പുറപ്പെട്ടത്. ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയിയെ തിരഞ്ഞ സ്കൂബ ഡൈവര്‍മാര്‍ ഉള്‍പ്പെട്ട സംഘം ആദ്യം തന്നെ തിരുവനന്തപുരം ഹൗസിങ് ബോര്‍ഡ് ജങ്ഷന് സമീപത്തെ ഫയര്‍ ഫോഴ്സ് ആസ്ഥാനത്ത് നിന്നും പുറപ്പെട്ടിരുന്നു.
നിലവില്‍ രക്ഷാപ്രവര്‍ത്തനം ഉരുള്‍പൊട്ടല്‍ ബാധിച്ച കൂടുതല്‍ മേഖലകളിലേക്ക് എത്തിക്കാന്‍ സൈന്യം ബെയ്ലി പാലം നിര്‍മ്മിക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ ഫയര്‍ഫോഴ്സിന്റെ സേവനം കൂടുതല്‍ ആവശ്യമായി വരുമെന്ന് കണ്ടാണ് രണ്ടാമത്തെ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടത്.
Also Read: കൂട്ടക്കരച്ചിലിന്റേയും സങ്കടകാഴ്ചകളുടേയും ദിനരാത്രങ്ങള്‍; ദുരന്ത ഭൂമി അതീവ സങ്കീർണതയിലേക്ക്