തൃശൂർ: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്‌ധ സംഘം ഷിരൂരിലേക്ക് പുറപ്പെട്ടു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് രക്ഷാദൗത്യത്തിന് സര്‍വകലാശാലയില്‍ നിന്നുള്ള ഡ്രഡ്‌ജര്‍ എത്തിക്കുന്നതിന് മുന്നോടിയായാണ് സംഘം യാത്ര തിരിച്ചത്. ഡ്രഡ്‌ജര്‍ ഉപയോഗിച്ച് നദിയിൽ തെരച്ചിൽ നടത്തുന്നതിനായുള്ള സാധ്യതകൾ സംഘം പരിശോധിക്കും.
ഡ്രഡ്‌ജറിന്‍റെ ഓപറേറ്ററും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനുമാണ് ഷിരൂരിലേക്ക് പുറപ്പെട്ടത്. ഷിരൂരില്‍ എത്തി പരിശോധകള്‍ക്ക് ശേഷം യന്ത്രം കൊണ്ടുപോകുന്നതില്‍ അന്തിമ തീരുമാനം എടുക്കും. നിലവിൽ ഡ്രഡ്‌ജർ തൃശൂർ എൽതുരുത്ത് കനാൽ വൃത്തിയാക്കുന്നതിനായി ഉപയോഗിച്ച് വരികയാണ്.
Also Read: 'ഷിരൂരിൽ രക്ഷാപ്രവർത്തനം നിർത്തരുത്': കർണാടക മുഖ്യമന്ത്രിക്ക് പിണറായി വിജയന്‍റെ കത്ത്