തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഡ്രൈവിങ് ലൈസന്‍സ് ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ചാല്‍ മതി. ഇത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കി. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനകളില്‍ ലൈസന്‍സിന്‍റെ മൊബൈല്‍ ഡിജിറ്റല്‍ പതിപ്പുകള്‍ കാണിച്ചാല്‍ മതിയെന്നും ഉത്തരവിലുണ്ട്.
അപേക്ഷകര്‍ക്ക് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്‍റര്‍ വെബ്‌സൈറ്റ് വഴി ഡ്രൈവിങ് ലൈസന്‍സിന്‍റെ പ്രിന്‍റ് ലഭിക്കും. ഇത് ഡിജിലോക്കറില്‍ സൂക്ഷിക്കാനാകും. ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് പ്രിന്‍റ് ചെയ്‌തും കൈയില്‍ കരുതാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഡിജിറ്റലായി ലേണേഴ്‌സ് ലൈസന്‍സ് ഇതേ മാതൃകയില്‍ ലഭ്യമാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡിജിറ്റല്‍ ലൈസന്‍സുകള്‍ക്കായുള്ള ഫീസ് ഘടനയും ഉത്തരവില്‍ വിശദീകരിക്കുന്നുണ്ട്. 150 രൂപയാണ് പുതിയ ലേണേഴ്‌സ് ലൈസന്‍സിന്‍റെ ഫീസ്, പുതിയ ഡ്രൈവിങ് ലൈസന്‍സിന് 200 രൂപയും ഡ്രൈവിങ് ടെസ്റ്റിന് 300 രൂപയുമാണ്. ലേണേഴ്‌സ് പരീക്ഷ ഫീസായി 50 രൂപയാകും ഈടാക്കുക.
പുതിയ ഡ്രൈവിങ് ലൈസന്‍സ് സ്‌മാര്‍ട്ടാക്കിയ ശേഷം പ്രിന്‍റിങ് കുടിശ്ശികയെ തുടര്‍ന്ന് അനന്തമായി നീളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിറ്റലായി സൂക്ഷിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് നീങ്ങിയത്. ചെന്നൈ ആസ്ഥാനമായ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഐടിഐ ലിമിറ്റഡ് രണ്ടാം ഘട്ടത്തില്‍ പ്രിന്‍റ് ചെയ്‌ത ലൈസന്‍സുകളും ആര്‍സി ബുക്കുകളും കുടിശ്ശിക തീര്‍ത്തു നല്‍കാതെ എത്തിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപേക്ഷകര്‍ക്ക് നേരിട്ട് ലൈസന്‍സ് സൂക്ഷിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
Also Read: കാറില്‍ സ്വിമ്മിങ്ങ് പൂള്‍ : സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് ആജീവനാന്ത കാലത്തേക്ക് റദ്ദാക്കി