ETV Bharat / state

ഡല്‍ഹിയില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു; മരണകാരണം ഉഷ്‌ണതരംഗമെന്ന് സംശയം - DELHI MALAYALI POLICE OFFICER DIED - DELHI MALAYALI POLICE OFFICER DIED

മരിച്ച വടകര സ്വദേശി കടുത്ത ചൂടില്‍ രണ്ട് ദിവസം പരിശീലനത്തില്‍ പങ്കെടുത്തിരുന്നു.

ഡല്‍ഹി പൊലീസ്  മലയാളി പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു  DELHI HEATWAVE  DELHI TEMPERATURE
Bineesh (Etv Bharat)
author img

By ETV Bharat Kerala Team

Published : May 29, 2024, 3:15 PM IST

കോഴിക്കോട്: ഡൽഹി പൊലീസിലെ മലയാളി ഉദ്യോ​ഗസ്ഥൻ മരിച്ചു. വടകര ചോറോട് സ്വദേശി ബിനീഷ് (50) ആണ് മരിച്ചത്. രാജ്യതലസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഉഷ്‌ണതരംഗമാണോ മരണകാരണമെന്ന് സംശയമുണ്ട്.

കടുത്ത ചൂടിൽ രണ്ട് ദിവസം ബിനീഷ് പരിശീലനത്തിൽ പങ്കെടുത്തിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. പരിശീലനത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.

ഉഷ്‌ണതരം​ഗത്തെ തുടർന്നാണോ പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചത് എന്ന കാര്യത്തിൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ വ്യക്തത ലഭിക്കൂവെന്നാണ് വിവരം. ബിനീഷിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.

Also Read: ഉഷ്‌ണ തരംഗ മുന്നറിയിപ്പ് : പാലിക്കേണ്ട മുന്‍കരുതലുകള്‍ ഇങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.